Latest NewsIndiaNews

ബീഫ് നിരോധനമടക്കം ലക്ഷദ്വീപ് അഡ്മിനിസ്ട്രഷന്റെ രണ്ട് ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രഷന്റെ രണ്ട് ഉത്തരവുകൾക്കെതിരെ ഹൈക്കോടതി സ്റ്റേ. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ദ്വീപ് സ്വദേശിയായ അജ്മല്‍ അഹമ്മദിന്റെ പൊതു താല്‍പര്യ ഹര്‍ജിയില്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി.

Also Read:വിസ്മയയുടെ മരണം: സ്ത്രീധനം മരണ വാറന്റാണെന്ന് ഷാഫി പറമ്പില്‍

വളരെ കുറച്ച്‌ പശുക്കള്‍ മാത്രമാണ് ലക്ഷദ്വീപില്‍ ഉള്ളത്. ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന കാരണത്താലാണ് അഡ്മിനിസ്ട്രേഷൻ ഫാം അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ആ തീരുമാനത്തിനാണ് ഇപ്പോൾ ഹൈക്കോടതിയുടെ സ്റ്റേ.

ഹർജികളില്‍ അന്തിമ തീരുമാനമാകുന്നത് വരെ സ്റ്റേ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അഡ്മിനിസ്ട്രേഷൻ നടപടികൾ ദ്വീപിലെ സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും, ഈ തീരുമാനങ്ങളില്‍ നിന്നെല്ലാം അഡ്മിനിസ്ട്രേഷന്‍ പിന്തിരിയണമെന്നും കോടതി ഇടപെട്ട് തീരുമാനമാക്കണമെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button