KeralaLatest NewsNews

കോ​വ​ള​ത്തെ യു​വ​തി​യു​ടെ മ​ര​ണം : ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍, ഒളിവിലായിരുന്ന ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം വെ​ങ്ങാ​നൂ​രി​ല്‍ യു​വ​തി വാ​ട​ക​വീ​ട്ടി​ല്‍ തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വത്തിൽ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ച്ച​ന (24) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ അ​ര്‍​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഒ​രു വ​ര്‍​ഷം മുമ്പായിരുന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

Read Also : തകർപ്പൻ മൈലേജുമായി കുറഞ്ഞ വിലയിൽ യമഹയുടെ ഇലക്ട്രിക് സ്കൂട്ടർ 

അതേസമയം സു​രേ​ഷി​ന്‍റെ വീ​ട്ടു​കാ​ര്‍ പ​ണ​വും ഓ​ഹ​രി​യും ചോ​ദി​ച്ചി​രു​ന്ന​താ​യി അ​ര്‍​ച്ച​ന​യു​ടെ അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇന്നലെയാണ് അര്‍ച്ചനയെ കുടുംബ വീട്ടില്‍ നിന്നും സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അര്‍ച്ചന മരിച്ചെന്നു അറിയിച്ച് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button