KeralaLatest NewsNews

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മാത്രമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ മഴയുണ്ടായിരുന്നത്. ഇടുക്കി ജില്ലയിലെ പീരുമേടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, അഞ്ച് സെന്റി മീറ്റര്‍.

Read Also : ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി: കടപ്രയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സംസ്ഥാനത്ത് വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇന്നും നാളെയും മാത്രമാണ് മഴ ശക്തമാകാന്‍ സാധ്യത. ജൂണ്‍ 23ന് കേരളത്തില്‍ ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button