COVID 19Latest NewsIndiaNews

കോവിഡ് വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി പ്രമുഖ വിമാന കമ്പനി

ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി പ്രമുഖ വിമാന കമ്പനി രംഗത്ത് . കോവിഡ് വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി.

Read Also :  കിരൺ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐ ജി ഹര്‍ഷിത : ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമെന്ന് ഐ ജി  

18 ന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുക. ‘ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം, വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കണം’,  ഇന്‍ഡിഗോ കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button