Latest NewsKeralaNattuvarthaNews

‘കോട്ട് ബൂട്ട് സർക്കാർ, മലപ്പുറം കത്തി അമ്പും വില്ലും.. ഒരെണ്ണം ഇപ്പോൾ മിണ്ടുന്നില്ല’:രൂക്ഷ വിമർശനവുമായി ബി.ഗോപാലകൃഷ്ണൻ

സമീപ സമയത്ത് അവർ തീഹാർ ജയിലിലേക്ക് എത്തുമ്പോൾ വക്കാലത്തുമായി രാഹുലും യെച്ചൂരിയും വരരുത്

തൃശൂർ: കോൺഗ്രസ് – മാർക്സിസ്റ്റ് സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ രംഗത്ത്. കോർപ്പറേറ്റുകൾ ബാങ്കുകളിൽ നിന്ന് തട്ടിയെടുത്ത പണം, മോദി സർക്കാർ തിരിച്ച് കൊണ്ടുവന്നു എന്നും സംസ്ഥാനത്ത് റബ്കോ അടക്കമുള്ളവർ സഹകരണ സംഘത്തിൽ നിന്ന് കടമെടുത്തതിനെപ്പറ്റി സി.പി.എം എന്ത് പറയുന്നു എന്നും അദ്ദേഹം ചോദിക്കുന്നു.

വിജയ് മല്യയും, നീരവ് മോഡിയും, ചോക്സിയുമെല്ലാം പണം തട്ടിച്ചത് കോൺഗ്രസ്സ് ഭരണകാലത്താണെന്നും കോർപ്പറേറ്റുകൾക്ക് ബാങ്കിൽ നിന്നും പണം തട്ടിച്ചെടുക്കാൻ കൂട്ട് നിന്നത് അന്നത്തെ കോൺഗ്രസ്സ് മന്ത്രിമാരാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. കോർപ്പറേറ്റുകളുടെ കടം കേന്ദ്രസർക്കാർ എഴുതിത്തള്ളിയെന്ന് ആഘോഷിച്ചു നടന്നിരുന്നവർ ഇപ്പോൾ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘50% ജി.എസ്.ടി സ്ലാബ് കൊണ്ടുവന്നാലും ലിറ്ററിന് 60 രൂപയേ വരൂ’:സംസ്ഥാനസർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ശ്രീജി…

ബാങ്ക് എഴുതി തള്ളി എന്ന് “കോമാ സഖ്യം” ( കോൺഗ്രസ് – മാർക്സിസ്റ്റ്) വ്യാജ പ്രചരണം നടത്തിയ പണം, മോദി സർക്കാർ തിരിച്ച് കൊണ്ടുവന്നു. റബ്കോ അടക്കമുള്ളവർ സഹകരണ സംഘത്തിൽ നിന്ന് കടമെടുത്തതിനെപ്പറ്റി CPM എന്ത് പറയുന്നു? മ്യംഗസ്വ അല്ലെ?
കേരളത്തിലെ ഇടത് മാമാ-മാദ്ധ്യമങ്ങൾക്ക് ആഘോഷമായിരുന്നു അന്ന്, എന്തൊക്കെയായിരുന്നു തള്ളുകൾ? കോർപ്പറേറ്റുകളുടെ കടം എഴുതി തള്ളി… കോട്ട് ബൂട്ട് സർക്കാർ… മലപ്പുറം കത്തി, അമ്പും വില്ലും..!!! ഒരെണ്ണം ഇപ്പോൾ മിണ്ടുന്നില്ല.

വിജയ് മല്യയും, നീരവ് മോഡിയും, ചോക്സിയുമെല്ലാം പണം തട്ടിച്ചത് കോൺഗ്രസ്സ് ഭരണകാലത്ത്, ബാങ്കിൽ നിന്നും പണം തട്ടിച്ചെടുക്കാൻ കൂട്ട് നിന്നതു അന്നത്തെ കോൺഗ്രസ്സ് മന്ത്രിമാർ, പക്ഷെ അവരൊക്കെ വിശുദ്ധർ. കള്ളപ്പണവും, ബാങ്കിനെ തട്ടിച്ച് കൊണ്ടുപോയ പണവും തിരിച്ച് പിടിക്കാൻ നിയമ യുദ്ധം നടത്തിയ മോദി സർക്കാർ കുറ്റക്കാർ!! അന്ന് ബഹളം കൂട്ടിയ “കോമാ സഖ്യം” ആണെങ്കിൽ, ഇന്ന് ഇന്ത്യയിൽ പച്ചതൊടാതെ അലയുകയാണ്. ആകെ കിട്ടാക്കടത്തിന്റെ 8045 ശതമാനം പിടിച്ചെടുത്തു.

ഇനി സമീപ സമയത്ത് അവർ തീഹാർ ജയിലിലേക്ക് എത്തുമ്പോൾ വക്കാലത്തുമായി രാഹുലും യെച്ചൂരിയും വരരുത്. ഇപ്പോൾ ഇതിനു താഴെ പെട്രോൾ-ഡീസൽ കഥകളുമായി വേറെ കുറെ ഇടിവെട്ട് വിവരദോഷികൾ ഇറങ്ങും, അവരോടായി…. “എടൊ, വിവരക്കേട് പറയുന്നവരെ, പെട്രോളും, ഡീസലും, GST യിൽ കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം, എന്താണ് അഭിപ്രായം?

shortlink

Related Articles

Post Your Comments

Related Articles


Back to top button