KeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയുടെ ഉത്തരവ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, കമ്മീഷനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാൻ: ആരോപണങ്ങളുമായി ഇഡി

കമ്മീഷന്റെ നിയമനം അസാധുവാക്കണമെന്നുമാണ് ഇഡിയുടെ വാദം

കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, കമ്മീഷന്റെ നിയമനം അസാധുവാക്കണമെന്നുമാണ് ഇഡിയുടെ വാദം. അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്മീഷനെ നിയമിച്ചു എന്ന് ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.

മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെ സ്വർണ്ണക്കടത്ത് കേസിൽ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്ന് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കുകയായിരുന്നു. പ്രതികളായ സ്വപ്​ന സുരേഷിന്‍റെ ശബ്​ദരേഖ, സരിത്തിന്‍റെ കത്ത്​ തുടങ്ങി അഞ്ച്​ പ്രധാന വിഷയങ്ങൾ പരിഗണിച്ചാണ്​ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button