News

അമ്മയെ നഷ്ടമായതിന് പിന്നാലെ ജോലിയും നഷ്ടമാകും: മുൻകൂർ ജാമ്യാപേക്ഷയിൽ ഡോ. രാഹുലിനെ മർദ്ദിച്ച പോലീസുകാരൻ

കോവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല

കൊച്ചി: തനിക്ക് അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാൽ ജോലിയും കൂടി നഷ്ടമാകുമെന്ന് ഡോ. രാഹുൽ മാത്യുവിനെ മർദ്ദിച്ച കേസിൽ പ്രതിയായ പൊലീസുകാരൻ. അപ്പോഴത്തെ മാനസികാവസ്ഥയിൽ ഡോക്ടറെ മർദ്ദിച്ച് പോയതാണെന്നും അയാൾ കോടതിൽ വ്യക്തമാക്കി. പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നായിരുന്നു ഡോക്ടർക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു.

പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മർദ്ദനത്തിന് ഇരയായ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യു രാജിവച്ചു. ഡോക്ടർ രാഹുലിന് ക്രൂരമായ മർദ്ദനമേറ്റിരുന്നു എന്നും പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് നീതിനിഷേധമാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു എന്നും കോവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.

മേയ് 14നാണ് പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുലിനെ മർദ്ദിച്ചത്. കോവിഡ് ബാധിതയായ അഭിലാഷിന്‍റെ അമ്മയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ചികിത്സ നൽകുന്നതിൽ വീഴ്‌ചയുണ്ടായി എന്ന് ആരോപിച്ച് ഡോക്‌ടറെ മർദ്ദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button