Latest NewsKeralaNews

കേരളത്തിന്റെ  വികസന രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കുന്ന കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നു

സ്ഥലം ഏറ്റെടുക്കലിനെ കുറിച്ച് മന്ത്രി പി.രാജീവ്

കൊച്ചി: കേരളത്തിന്റെ വികസന രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കുന്ന കൊച്ചി – ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമായി. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. പാലക്കാട്, എറണാകുളം ജില്ലകളിലായി പദ്ധതിക്കുവേണ്ടി കണ്ടെത്തിയ 2,220 ഏക്കര്‍ ഭൂമി നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്ത് പദ്ധതി നടത്തിപ്പിനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു.

Read Also : വിവാദ പ്രസ്താവന നടത്തി വെട്ടിലായ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ ആദ്യസമരം പ്രഖ്യാപിച്ച് കെ.സുധാകരന്‍

പാലക്കാട് കണ്ണമ്പ്രയില്‍ 312 ഉം പുതുശ്ശേരി സെന്‍ട്രലില്‍ 600 ഉം പുതുശ്ശേരി ഈസ്റ്റില്‍ 558 ഉം ഒഴലപ്പതിയില്‍ 250 ഉം ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചിട്ടുണ്ട്. ഇതിലുള്‍പ്പെട്ട 310 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 95 ശതമാനം നടപടികളും പൂര്‍ത്തിയാക്കി.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഭക്ഷ്യവ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലഘു എഞ്ചിനീയറിംഗ് വ്യവസായം, ബൊട്ടാണിക്കല്‍ ഉല്‍പന്നങ്ങള്‍, ടെക്‌സ്റ്റെല്‍സ്, ഖരമാലിന്യ റീസൈക്ലിംഗ്, ഇലക്ട്രോണിക്‌സ്, ഐ.ടി ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകള്‍ ആണ് ഇടനാഴിയുടെ ഭാഗമായ പാലക്കാട് കേന്ദ്രത്തില്‍ ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button