KeralaLatest NewsNews

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോൾ വില കേരളത്തിലും സെഞ്ച്വറിയിലേക്ക് നീങ്ങി.

Read Also : എന്നെ ഒന്ന് വിളിച്ചിരുന്നേൽ, പോയി അവന് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഞാൻ മോളെ വിളിച്ചോണ്ട് വന്നേനെ : നടൻ സുരേഷ് ഗോപി  

തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപ 99 പൈസയായി, ഡീസലിന് 95.62 രൂപ. കോഴിക്കോട് പെട്രോളിന് 98.23 രൂപയായി, ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി.

ഈ മാസം 12-മത് തവണയാണ് ഇന്ധനവില കൂട്ടിയത്. തെരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികൾ ദിവസേന വില വര്‍ധന പുനരാരംഭിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button