CricketLatest NewsNewsSports

ക്രീസിനു പുറത്തേക്കിറങ്ങി വമ്പൻ ഷോട്ടിനായി ശ്രമിക്കുന്നതല്ല അക്രമണോത്സുകത: പന്തിനെ വിമർശിച്ച് പത്താൻ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യൻ യുവതാരം റിഷഭ് പന്തിനെ പ്രത്യേകം പേരെടുത്ത് പറഞ്ഞ് പത്താൻ വിമർശിച്ചു. ആക്രമിച്ച് കളിക്കുന്നതാണ് പന്തിന്റെ ശൈലിയെങ്കിലും ക്രീസിനു പുറത്തേക്കിറങ്ങി വമ്പൻ ഷോട്ടിന് ശ്രമിക്കുന്നതല്ല അക്രമണോത്സുകതയെന്ന് പത്താൻ പറഞ്ഞു.

‘ആദ്യ ഇന്നിംഗ്സിനുശേഷം തന്നെ കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. രണ്ടാമിന്നിംഗ്സാവട്ടെ തീർത്തും നിരാശാജനകവുമായിരുന്നു. രണ്ടാമിന്നിംഗ്സിൽ ബോൾ അത്ര മൂവ് ചെയ്തിരുന്നില്ല. എന്നിട്ടുപോലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തില്ല. രണ്ടാമിന്നിംഗ്സിൽ ബാറ്റ്സ്മാൻമാർ കുറേകൂടി ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കിൽ ഇന്ത്യക്കു ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു’.

Read Also:- ലൈവ് ഓഡിയോ റൂം ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

‘പന്ത് ആക്രമിച്ച് കളിക്കാൻ കഴിവുള്ള, ആ ശൈലി ഇഷ്ടപ്പെടുന്ന താരമാണെന്നറിയാം. പക്ഷെ അക്രമണോത്സുകതയെന്നാൽ പേസ് ബോളർമാർക്കെതിരേ ഇടയ്ക്കിടെ ക്രീസിനു പുറത്തേക്കിറങ്ങി വമ്പൻ ഷോട്ടിനായി ശ്രമിക്കുകയെന്നതല്ല. അൽപ്പം ഉത്തരവാദിത്വം കൂടി വേണം’ പത്താൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button