KeralaLatest News

മുൻ സെൻട്രൽ പോലീസ് ഇൻസ്പെക്ടറിൽ നിന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള റീലിസിലെ മിന്നും താരമായി മാറിയ പാലാ സജി

നടൻ ജയനെ പോലെ അഭിനയിച്ചു കാട്ടുന്നത് വളരെയേറെ കയ്യടി നേടിയ വീഡിയോ ആണ്.

കോട്ടയം: സിനിമയിലെ സൂപ്പർ താരങ്ങളേക്കുറിച്ചു മാത്രമല്ല ടിക് ടോക് താരങ്ങളായ പ്രമുഖരെയും നമുക്ക് അറിയാം. അതുപോലെ ഇൻസ്റ്റാ​ഗ്രാം റീൽസിലെ സൂപ്പർ താരമാണ് പാലാ സജി. മുൻ സെൻട്രൽ പോലീസ് ഇൻസ്പെക്ടർ കൂടിയായ ഇദ്ദേഹത്തെ പ്രമുഖരടക്കം നിരവധി പേരാണ് ഇൻസ്റ്റാ​ഗ്രാമിൽ പിന്തുടരുന്നത്. റീൽസിലെ പ്രകടനം കണ്ട് മൂന്ന് സിനിമകളിലേക്കും ക്ഷണമെത്തിയിട്ടുണ്ടെന്ന് പറയുന്നു ഇദ്ദേഹം. റീൽസ് ചെയ്യുന്നതിനേക്കുറിച്ചും പഴയ പോലീസ് കാലവുമെല്ലാം ഓർത്തെടുക്കുകയാണ് പാലാ സജി.

മാതൃഭൂമിക്ക് അനുവദിച്ച ഇന്റർവ്യൂവിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ഡൽഹിയിൽ സെൻട്രൽ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ മോളി ഡൽഹിയിൽ തന്നെ നേഴ്സ് ആണ്. ഇരുവരും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇദ്ദേഹത്തിന് നിരവധി ഫാൻസ്‌ ഗ്രൂപ്പുകളും ഉണ്ട് . നടൻ ജയനെ പോലെ അഭിനയിച്ചു കാട്ടുന്നത് വളരെയേറെ കയ്യടി നേടിയ വീഡിയോ ആണ്.

തനിക്ക് ജോലി മുംബൈയിൽ ആണെന്നും എന്നാൽ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ പോകുമെന്നും അദ്ദേഹം പറയുന്നു. നല്ലൊരു ഫാമിലി മാനാണ് പാലാ സജി എന്നും തങ്ങളുടേത് സന്തോഷം നിറഞ്ഞ ഒരു കുടുംബമാണെന്നും മോളി സജി വ്യക്തമാക്കുന്നു.  രണ്ടു പെൺകുട്ടികളാണ് അദ്ദേഹത്തിന് ഉള്ളത്.  ഒരാൾ പ്ലസ് ടുവിനും മറ്റൊരാൾ പത്താം ക്ലാസിലും ആണെന്ന് അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button