Latest NewsNewsIndia

15 വർഷങ്ങൾക്ക് ശേഷം ട്രെയിനിൽ യാത്ര ചെയ്യുന്ന ആദ്യ രാഷ്ട്രപതി: ജന്മസ്ഥലം സന്ദർശിക്കാനൊരുങ്ങി രാംനാഥ് കോവിന്ദ്

ന്യൂഡൽഹി: പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ട്രെയിനിൽ യാത്ര ചെയ്യുന്ന ആദ്യ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയ ശേഷം ആദ്യമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തർപ്രദേശിലെ കാൺപുരിലുള്ള സ്വന്തം ജന്മസ്ഥലം സന്ദർശിക്കുന്നു. സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാൺപുരിലേക്ക് തിരിക്കുന്ന പ്രത്യേക തീവണ്ടിയിലാണ് രാഷ്ട്രപതി തന്റെ യാത്ര ആരംഭിച്ചത്.

Read Also: ഭീഷണി വിലപ്പോകില്ല, വിട്ടുവീഴ്ചയില്ല: അക്കൗണ്ട് ബ്ലോക്ക് ചെയ്ത ട്വിറ്ററിന് അവസാന മുന്നറിയിപ്പ് നൽകി കേന്ദ്രമന്ത്രി

ജിൻജാക്ക്, രുരാ എന്നീ രണ്ട് സ്ഥലങ്ങളിൽ ട്രെയിനിന് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കാൺപുരിലെ സ്‌കൂൾ കാലഘട്ടത്തിലെ ബാല്യകാല സുഹൃത്തുക്കളുമായി രാഷ്ട്രപതിക്ക് നേരിട്ട് സംസാരിക്കാനായാണ് ഇവിടെ സ്റ്റോപ്പുകൾ അനുവദിച്ചത്. ജന്മനാട് സന്ദർശിക്കണമെന്നത് രാഷ്ട്രപതി നേരത്തെ പദ്ധതിയിട്ടിരുന്നതാണെങ്കിലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തെ തുടർന്ന് ഇത് സാധ്യമായിരുന്നില്ല.

ജൂൺ 27-ന് കാൺപുരിലെ പരൗഖ് ഗ്രാമത്തിൽ നടക്കുന്ന രണ്ട് സ്വീകരണ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിന്ന് ലഖ്നൗവിലേക്കും രാഷ്ട്രപതി ട്രെയിൻ മാർഗം തന്നെ യാത്ര തിരിക്കും. സന്ദർശനം പൂർത്തിയാക്കിയ ശേഷം ലക്‌നൗവിൽ നിന്നും ഡൽഹിയിലേക്ക് വിമാന മാർഗമാണ് അദ്ദേഹം എത്തുക.

Read Also: ജോസഫൈന്റെ രാജി നിൽക്കക്കള്ളിയില്ലാതെ, വനിതാകമ്മീഷനിൽ പാർട്ടി നേതാക്കളല്ല വേണ്ടത്: കെ.സുരേന്ദ്രൻ

2006 ൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ അവസാനം ട്രെയിനിൽ യാത്ര ചെയ്തത്. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ ഡെറാഡൂണിലേക്കായിരുന്നു അദ്ദേഹം അന്ന് യാത്ര ചെയ്തത്.

Read Also: ജോസഫൈന്റെ രാജി സ്വാഗതം ചെയ്യുന്നു: യുക്തമായ തീരുമാനമെന്ന് കെ കെ രമ

shortlink

Related Articles

Post Your Comments

Related Articles


Back to top button