COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കും. പരീക്ഷകൾക്കു മാറ്റമില്ല. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.

Read Also : മാസ്​ക്​ ധരിക്കണമെന്ന​ നിയമം പിൻവലിച്ച ഇസ്രായേലിന് കിട്ടിയത് എട്ടിന്റെ പണി : മാസ്​ക് വീണ്ടും നിര്‍ബന്ധമാക്കി 

അവശ്യ‍ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ശനിയും ഞായറും ഇളവുള്ളത്. 2 ദിവസവും സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും.

ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകൾ നടക്കും. സമീപമുള്ളവർക്കു മാനദണ്ഡങ്ങൾ പാലിച്ചു ദർശനം നടത്താം.

ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.

ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button