Latest NewsNewsIndia

സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധിയിൽ: ഇന്ത്യയുടെ സഹായം ആവശ്യമെന്നു പാകിസ്ഥാൻ

ഇസ്ലാമാബാദ് : സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം പാകിസ്ഥാൻ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്ത്യ പാകിസ്താനുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്. രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മാന്യമായ വ്യാപാര ബന്ധം ഇരു രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

read also: സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം: സജേഷിനെതിരെ നടപടിയുമായി ഡിവൈഎഫ്‌ഐ

ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലെ വിള്ളൽ പ്രതിസന്ധിയിൽ ആക്കിയതിന്റെ നിരാശ ഇമ്രാൻ ഖാൻ പരസ്യമായി പ്രകടിപ്പിച്ചത്. ‘ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് പാകിസ്താന്റെ ദാരിദ്ര്യത്തെ ഇല്ലാതാക്കാനാകും. അതുകൊണ്ടുതന്നെ ഭരണത്തിലേറിയപ്പോൾ ആദ്യം ശ്രമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുരാരംഭിക്കണമെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button