KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവില്ല: നിലവിലെ നിയന്ത്രണങ്ങൾ തുടരും

വാരാന്ത്യ ലോക്ക്ഡൗൺ നാളെയും പതിവുപോലെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവില്ലെന്നും നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആർ നിരക്ക് പത്ത് ശതമാനത്തിൽ കുറയാത്തതിന്റെ പശ്ചാത്തലത്തിൽ ഇളവ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്ന കാര്യം ചർച്ച ചെയ്യാൻ വേണ്ടിയാണ് അവലോകന യോഗം ചേർന്നത്. ടി.പി.ആർ കുറയാത്തതിനേത്തുടർന്ന് ഇളവുകൾ വേണ്ടെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ടി.പി.ആർ നിരക്ക് പത്ത് ശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

അതേസമയം, വാരാന്ത്യ ലോക്ക്ഡൗൺ നാളെയും പതിവുപോലെ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർഥനയ്ക്ക് ഇളവില്ല. നേരത്തെ, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം ഉന്നയിച്ചിരുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ പള്ളികളിൽ ആളുകൾ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത വർധിപ്പിക്കുമെന്നും കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥനകൾ അനുവദിക്കാൻ കഴിയില്ലെന്നും അവലോകന യോഗത്തിൽ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button