COVID 19Latest NewsNewsInternational

മാസ്​ക്​ ധരിക്കണമെന്ന​ നിയമം പിൻവലിച്ച ഇസ്രായേലിന് കിട്ടിയത് എട്ടിന്റെ പണി : മാസ്​ക് വീണ്ടും നിര്‍ബന്ധമാക്കി

ടെല്‍ അവീവ് : 10 ദിവസങ്ങൾക്ക് മുൻപായിരുന്നു മാസ്ക് ധരിക്കണമെന്നുള്ള നിയമം ഇസ്രായേൽ എടുത്തുകളഞ്ഞത്. രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ മാസ്ക് ധരിക്കണമെന്ന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ ഭരണകൂടം.

Read Also : ശനി ദേവനെ ആരാധിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ അറിയാം 

കോവിഡ് കേസുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഇസ്രായേലിലെ കോവിഡ് റെസ്പോൺസ് ടീമിന്റെ തലവനായ നച്മാൻ ആഷ് പറഞ്ഞു. ‘ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി മാറുന്നതായി ഞങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. രോഗബാധയുടെ വ്യാപനം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു’, ഒരു പബ്ലിക് റേഡിയോവിൽ സംസാരിക്കവെ ആഷ് പറഞ്ഞു.

നാലുദിവസമായി രാജ്യത്ത്​ നൂറിലധികം പേര്‍ക്ക്​ കൊവിഡ്​ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഇസ്രായേൽ തീരുമാനിച്ചത്. ഇന്ത്യയില്‍ കണ്ടെത്തിയ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്​ ഇസ്രായേലിൽ ഇപ്പോൾ അതിവേഗം പടരുന്നത്.

വാക്സിൻ വിതരണത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ്​ ഇസ്രായേൽ. പ്രായപൂർത്തിയായവരിൽ 85 ശതമാനം പേർക്കും വാക്സിനേഷൻ ചെയ്​തതോടെയാണ്​ മാസ്ക് നിർബന്ധമാക്കിയ നടപടി അവർ പിൻവലിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button