Latest NewsKeralaNewsIndiaInternational

ഇന്ത്യക്കാരെന്ന് ചമഞ്ഞ് വിലസും, ഫോൺ നിറയെ ബംഗ്ലാദേശ് നമ്പറുകൾ: നുഴഞ്ഞുകയറ്റക്കാരിൽ നിന്നും പുറത്തുവരുന്ന വിവരങ്ങളിങ്ങനെ

ബംഗളൂരു: ബംഗ്ലാദേശിൽ നിന്നും രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസവും സമാനസംഭവം അരങ്ങേറി. 10 പേര്‍ അടങ്ങുന്ന മനുഷ്യക്കടത്ത് സംഘത്തെ കര്‍ണാടക പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഇന്നലെ പിടികൂടിയിരുന്നു. പിടികൂടിയവരിൽ 8 പേര്‍ ബംഗ്ലാദേശികളായ സ്ത്രീകളാണ്. ഇവർ മയക്കുമരുന്ന് കടത്തൽ, ആയുധങ്ങൾ കടത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും.

ബനസ്വാദിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നാണ് 8 പേരും പിടിയിലായത്. രണ്ട് ഇന്ത്യൻ പൗരന്മാരെ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ പിടികൂടിയത്. ഇവരുമായി ബന്ധമുള്ള ബംഗളൂരുവിലെ വിനായക നഗറില്‍ പ്രവര്‍ത്തിക്കുന്ന പിജിയില്‍ നിന്നും മറ്റൊരു സംഘത്തെയും പോലീസ് പിടികൂടി. 7 ബംഗ്ലാദേശി സ്ത്രീകൾ അടങ്ങുന്നതാണ് രണ്ടാമത്തെ സംഘം. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കി. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ചതില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് നമ്പറുകളാണ്. വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് കൊല്‍ക്കത്ത സ്വദേശികളായി ചമഞ്ഞാണ് ഇവര്‍ രാജ്യത്ത് താമസിക്കുന്നത്.

Also Read:സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹവണ്ടികളുമായി ഡിവൈഎഫ്‌ഐ

കഴിഞ്ഞ മാസം ബംഗ്ലാദേശി യുവതിയെ സ്വകാര്യ ഭാഗത്തു കുപ്പി കയറ്റി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ സെക്സ് റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അറസ്റ്റിലായ പ്രധാന പ്രതിയായ ഷോബുജി ആണ് ബംഗ്ലാദേശിൽ നിന്നും യുവതികളെ ഇന്ത്യയിലേക്ക് കടത്താറുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത്. ഏകദേശം 50 പേരടങ്ങിയ രാജ്യാന്തര സംഘമാണ് ഇതിനു പിന്നിലെന്നും കണ്ടെത്തി. ഇയാളുടെ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യത്ത് ശക്തമായ അന്വേഷണമാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി ബംഗളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രണ്ട് സംഘം ആളുകളെ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് പിടികൂടിയത്.

വിവാദമായ ബലാത്സംഗ കേസിലെ പ്രതി ഷോബുജി സെക്സ് റാക്കറ്റിനു പിന്നിലെ മനുഷ്യക്കടത്തിനെ കുറിച്ചും വെളിപ്പെടുത്തി. അഞ്ചു വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ പെണ്‍കുട്ടികളെ ഇന്ത്യയിലേക്കു മാത്രം ഇവര്‍ കടത്തിയിട്ടുണ്ട്. റാഫിഖ് അശ്‌റഫുള്‍ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ ഇന്ത്യയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്കു കടത്തപ്പെടുന്ന പെൺകുട്ടികളെ പ്രധാനമായും മയക്കുമരുന്ന് കടത്തൽ സംഘങ്ങൾക്കും സെക്സ് റാക്കറ്റ് സംഘങ്ങൾക്കുമായിരുന്നു ഇവർ വിറ്റിരുന്നത്. ഇത്തരത്തിൽ രാജ്യത്തത് നുഴഞ്ഞുകയറുന്നവർക്ക് വ്യാജ ഐഡന്റിറ്റി നിർമിച്ച് നൽകുന്നതും ഈ സംഘം തന്നെയാണ്.

Also Read:മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്: സമുദ്ര സേനയ്ക്ക് ശക്തി പകരാൻ ‘ഐഎന്‍എസ് വിക്രാന്ത്’, അറിയേണ്ടതെല്ലാം

ഇന്ത്യയിൽ നുഴഞ്ഞ് കയറ്റക്കാരുടെ സംഘം വർധിക്കുകയാണെന്ന ഇന്റലിജന്‍സ് റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ വർഷമാണ്. കേരളമാണ് ഇവരുടെ പ്രധാന ഏരിയ എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരരെ പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയത് 2020 ലായിരുന്നു. ഇതിനുശേഷമാണ് നുഴഞ്ഞുകയറ്റക്കാർ കേരളത്തിലും തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്.

കോവിഡ് പടർന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഓരോ പ്രദേശത്തും വന്നുപോകുകയും താമസിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായ യാതൊരുവിവരവും പൊലീസിന്റെ പക്കലില്ലെന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ പോലും തങ്ങളുടെ പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പേരോ വിലാസമോ കൃത്യമായി ഇല്ല. തൊഴിലാളിക്യാമ്പുകളുടെയും ചില തൊഴിലുടമകളുടെയും വിവരങ്ങള്‍ മാത്രമാണ് പൊലീസിനുള്ളത്.

അന്യസംസ്ഥാന തൊഴിലാളികള്‍ പൊതുവില്‍ ബംഗാളികളെന്ന പേരിലാണ് കരുതപ്പെടുന്നതെങ്കിലും ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളും മുഷ്രാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീവ്രമനോഭാവക്കാരുമുണ്ട്. അവരുടെതായ ഭാഷകളിലുള്ള വാട്ട്സ് ആപ് , ഫേസ് ബുക്ക് ഗ്രൂപ്പുകളും ഇവര്‍ക്കുണ്ട്. ഇവരുടെ ഫോണ്‍നമ്പരുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ പൊലീസിന്റെ പക്കലില്ലാത്തതിനാല്‍ ഗ്രൂപ്പുകളില്‍ ഇവര്‍ നടത്തുന്ന ആശയവിനിമയങ്ങളോ ഇടപാടുകളോ നിരീക്ഷിക്കാന്‍ പൊലീസിന് പലപ്പോഴും കഴിയാറില്ല എന്നതാണ് യാഥാർഥ്യം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button