Latest NewsNewsGulf

പി​താ​വി​നെ കാ​ണാ​ന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ റി​യാ​ദി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ മ​രി​ച്ചു

റൂ​മി​ലേ​ക്ക്​ വ​രു​ക​യാ​ണെ​ന്ന്​ ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രെ ഫോ​ണി​ല്‍ വി​ളി​ച്ച്‌​ അ​റി​യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

റി​യാ​ദ്​: ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി റി​യാ​ദി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. അ​ല്‍​ഖ​ര്‍​ജ് റോ​ഡി​ല്‍ ന്യൂ​സ​നാ​ഇ​യ്യ​ക്ക്​ സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ റി​യാ​ദി​ലെ അ​ല്‍​ഫ​നാ​ര്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് ഗു​ണ്ട്പാ​ലി സ്വ​ദേ​ശി ജ​ലീ​ല്‍ മു​ഹ​മ്മ​ദ് (36) ആ​ണ്​ മ​രി​ച്ച​ത്.

നാ​ട്ടി​ലു​ള്ള പി​താ​വി​ന് അ​സു​ഖ​മാ​യ​തി​നെ തു​ട​ര്‍​ന്ന് പി​താ​വി​നെ കാ​ണാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി കമ്പ​നി​യി​ല്‍ പ​റ​ഞ്ഞ്​ ഞാ​യ​റാ​ഴ്​​ച നാ​ട്ടി​ല്‍ പോ​കാ​ന്‍ പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ന​ട​ത്തി വി​മാ​ന ടി​ക്ക​റ്റു​മെ​ടു​ത്ത്​ ബ​ത്​​ഹ​യി​ല്‍​നി​ന്ന്​ അ​ല്‍​ഖ​ര്‍​ജി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. റൂ​മി​ലേ​ക്ക്​ വ​രു​ക​യാ​ണെ​ന്ന്​ ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രെ ഫോ​ണി​ല്‍ വി​ളി​ച്ച്‌​ അ​റി​യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Read Also: ഹാഫീസ് സയീദിന്റെ വീടിനുമുന്നിലുണ്ടായ സ്ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി പാകിസ്ഥാന്‍

എന്നാൽ പി​റ്റേ​ന്നാ​യി​ട്ടും റൂ​മി​ല്‍ എ​ത്താ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക​മ്പ​നി പ്ര​തി​നി​ധി ഹാ​രി​സ് കു​റു​വ, റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ല്‍​ഫെ​യ​ര്‍ വി​ങ്ങി​നെ അ​റി​യി​ക്കു​ക​യും ചെ​യ​ര്‍​മാ​ന്‍ റ​ഫീ​ഖ് പു​ല്ലൂ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ മ​യ്യി​ത്ത്​ റി​യാ​ദ്​ ശു​മൈ​സി ആ​ശു​പ​ത്രി​യി​ല്‍ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പി​താ​വ്: ജീ​ലാ​നി, മാ​താ​വ്: റ​ഹി​മ ബീ​ഗം, ഭാ​ര്യ: ഫ​ര്‍​സാ​ന.

shortlink

Post Your Comments


Back to top button