KeralaLatest NewsNews

തിരുവനന്തപുരത്ത് ഊബര്‍ ഡ്രൈവര്‍ മരിച്ച നിലയിൽ : രണ്ട് പേർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം : ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് സംഭവം. ചാക്ക സ്വദേശി സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.

Read Also : കാലവർഷം : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്‌ 

ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവര്‍ക്ക് ക്രിമിനല്‍ ബന്ധം ഉളളതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button