KeralaLatest NewsNews

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് വെട്ടിക്കടത്തിയ തേക്ക് റേഞ്ച് ഓഫീസറുടെ ഭാര്യയുടെ കെട്ടിടത്തില്‍

റേഞ്ച് ഓഫീസറുടെ അടുപ്പക്കാരനാണെന്ന് പറയപ്പെടുന്ന ബൈജു ആണ് തടി വാങ്ങിയത്.

കോട്ടയം: സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് വെട്ടിക്കടത്തിയ തേക്ക് തടികൾ അടിമാലി റേഞ്ച് ഓഫീസറുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കുമളിയിലെ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. അടിമാലി മങ്കുവയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് വെട്ടിക്കടത്തിയ തടികളാണ് കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡി.എഫ്.ഒയുടെ നിര്‍ദ്ദേശ പ്രകാരം കോതമംഗലം ഫ്ലയിംഗ് സ്ക്വാഡ് മുക്കുടം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തടികൾ പിടിച്ചെടുത്തു. അടിമാലി റേഞ്ച് ഓഫീസര്‍ ജോജി ജോണിന്റെ കുടുംബ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോര്‍ട്ടിന് സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് 4.41 ക്യുബിക്ക് അടി ഉരുപ്പടികള്‍ കണ്ടെത്തിയത്.

അടിമാലി റെഞ്ചിലെ വനം കൊള്ളയുമായി ബന്ധപ്പെട്ട് 22 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 4 കേസുകള്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 18 കേസുകള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മാറ്റിവച്ചിരിക്കയാണെന്ന് അറിയുന്നു. 117 ക്യുബിക് അടി തടി ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. പട്ടയവസ്തുവില്‍ നിന്ന് തടിമുറിച്ചതിന് നേര്യമംഗലം റേഞ്ചില്‍ 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Read Also: കൊവിഡിൻ്റെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവില്‍ മൂന്നുമാസം മുമ്പാണ് അടിമാലി റേഞ്ചില്‍പ്പെട്ട മങ്കൂവയില്‍ നിന്ന് ഏഴ് തേക്ക് തടികള്‍ വെട്ടാന്‍ വനംവകുപ്പ് അനുമതി നല്കിയത്. ഇതിന് കൊന്നത്തടി വില്ലേജില്‍ നിന്ന് കട്ടിംഗ് പെര്‍മിറ്റും നല്കി. എന്നാല്‍ ഇതില്‍ രണ്ടു തടികള്‍ വെട്ടിയത് റവന്യു ഭൂമിയില്‍ നിന്നാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. റേഞ്ച് ഓഫീസറുടെ അടുപ്പക്കാരനാണെന്ന് പറയപ്പെടുന്ന ബൈജു ആണ് തടി വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button