Latest NewsNewsIndia

ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ജമ്മുവിനേയും ലഡാക്കിനേയും ഒഴിവാക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരുമായി നിരന്തരം കലഹിക്കുന്ന ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും ഗുരുതര വീഴ്ച. ഇന്ത്യയുടെ വികലമായ ഭൂപടം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ട്വിറ്റര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും ഒഴിവാക്കിയാണ് ട്വിറ്ററിന്റെ പ്രകോപനം. ഈ പ്രദേശങ്ങളെ പ്രത്യേക രാജ്യമായിട്ടാണ് കാണിച്ചിരിക്കുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന ഭൂപടത്തിലാണ് ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്ത് നിന്ന് വേര്‍പെടുത്തിയതായി കാണിച്ചിരിക്കുന്നത്.

ഇതാദ്യമായിട്ടല്ല ട്വിറ്റര്‍ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാശ്മീരിലെ ലേയുടെ ജിയോ ലൊക്കേഷനാണ് മുന്‍പ് തെറ്റായി നല്‍കിയത്. ഭൂപടം തെറ്റായി ചിത്രീകരിച്ചതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചുകൊണ്ട് കേന്ദ്രം കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ സി ഇ ഒയ്ക്ക് കത്തെഴുതിയിരുന്നു.

ട്വിറ്ററിന്റെ ഭാഗത്ത് നിന്നുള്ള ഇപ്പോഴത്തെ വീഴ്ചയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി പേര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button