KeralaLatest NewsNewsIndia

വമ്പൻ വാഗ്ദാനങ്ങൾ നൽകി പഞ്ചാബ് പിടിക്കാൻ കെജ്‌രിവാൾ: വാഗ്ദാനങ്ങൾ ഇങ്ങനെ

ഞങ്ങൾ വാഗ്ദാനങ്ങൾ പാലിക്കുന്നു. അമരീന്ദർ സിങ്ങിന്റെ വാഗ്ദാനങ്ങൾ 5 വർഷത്തിനുശേഷവും പാലിക്കപ്പെട്ടിട്ടില്ല

ഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനങ്ങൾ നൽകി ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. സംസ്ഥാനത്ത് 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി നൽകുക, ഓരോ കുടുംബത്തിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുക, മുൻപുള്ള വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുക എന്നിങ്ങനെയാണ് കേജ്‌രിവാളിന്റെ പ്രഖ്യാപനങ്ങൾ.

‘ഇതു കേജ്‌രിവാളിന്റെ വാഗ്ദാനമാണ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ആണയിടൽ അല്ല. ഡൽഹിയിലേക്കു നോക്കൂ, ഞങ്ങൾ വാഗ്ദാനങ്ങൾ പാലിക്കുന്നു. അമരീന്ദർ സിങ്ങിന്റെ വാഗ്ദാനങ്ങൾ 5 വർഷത്തിനുശേഷവും പാലിക്കപ്പെട്ടിട്ടില്ല’ കേജ്‌രിവാൾ വ്യക്തമാക്കി.

എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി കിട്ടുന്നതോടെ പഞ്ചാബിലെ 80 ശതമാനം പേർക്കും വൈദ്യുതി ബിൽ അടയ്ക്കേണ്ടി വരില്ലെന്നും അധികാരത്തിൽ എത്തിയാലുടൻ വൈദ്യുതി ബിൽ കുടിശ്ശിക എഴുതിത്തള്ളാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മൂന്നു വർഷത്തിനുള്ളിൽ മുഴുവൻ സമയവും വൈദ്യുതിയെന്ന വാഗ്ദാനം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button