KeralaLatest NewsNews

ബെഹ്‌റ നരേന്ദ്രമോദിയെ വെള്ളപൂശുന്നു, കേരളം ഭീകരരുടെ സ്ലീപ്പിംഗ് സെല്‍ എന്ന  പ്രസ്താവനയ്‌ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്

പൊലീസില്‍ സംഘപരിവാറിന് സ്വാധീനമുണ്ടാക്കി

തിരുവനന്തപുരം: കേരളം ഭീകരസംഘടനകളുടെ സ്ലീപ്പിംഗ് സെല്‍ ആയി മാറിയെന്ന ഡി.ജി.പി ലോകനാഥ് ബെഹ്‌റയുടെ പ്രസ്താവനയ്‌ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്. ബെഹ്‌റയുടെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ 2004ലെ മലയാളിയായ പ്രണേഷ്‌കുമാര്‍- ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കി രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റയെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു. മാത്രമല്ല കേരളാ പൊലീസില്‍ സംഘപരിവാറിന് സ്വാധീനമേറിയതും ബെഹ്‌റയുടെ കാലത്താണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Read Also : ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ട് ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

‘ ഡി.ജി.പിയുടെ വെളിപ്പെടുത്തലുകള്‍ക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന പൊലീസ് മേധാവി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. വിദ്യാസമ്പന്നര്‍ ഭീകരവാദികളുടെ വലയിലാണെന്നാണ് പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ഡി.ജി.പിക്കുണ്ടെന്ന്’ പോപ്പുലര്‍ ഫ്രണ്ട് പറയുന്നു.

 

‘ സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമര്‍ശം നടത്തിയല്ല സംസ്ഥാനത്തിന്റെ പൊലീസ് മേധാവി പടിയിറങ്ങേണ്ടത്. സമാനമായ പ്രസ്താവനകള്‍ നടത്തിയ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ അധികാര കസേരയില്‍ നിന്നിറങ്ങി ആര്‍.എസ്.എസിനൊപ്പം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പേക്കൂത്തുകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരത്തിലേക്ക് നിലവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റയും അധഃപതിക്കരുത്. എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങള്‍ റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കണം. വിദ്യാസമ്പന്നരായ എത്രപേരാണ് ഇവരുടെ വലയിലായതെന്നും സമൂഹത്തോട് പറയണം. അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റേയും ആഭ്യന്തരവകുപ്പിന്റേയും വീഴ്ചയാണ്. അതിനെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ മറച്ചുവയ്ക്കുന്നതിനാണന്നും ‘ പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button