Latest NewsNewsIndia

ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാൻ: തീവ്രവാദസംഘടനകളായ ജെയ്ഷ് ഇ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയിബയ്ക്കും പങ്ക്

ദേശീയ സുരക്ഷയ്ക്കുള്ള ഇത്തരം വെല്ലുവിളികള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് രാജ്യം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിലെ വ്യോമസേന കേന്ദ്രത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചു ലഫ്. ജനറല്‍ ഡി.പി. പാണ്ഡെയുടെ വെളിപ്പെടുത്തൽ. ഈ സാങ്കേതികവിദ്യക്ക് പിന്നില്‍ പാകിസ്ഥാനാണെന്നും ഇതില്‍ തീവ്രവാദസംഘടനകളായ ജെയ്ഷ് ഇ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയിബയും ഉണ്ടെന്നും ഡി.പി. പാണ്ഡെ വ്യക്തമാക്കി. ശ്രീനഗറിലെ 15 കോര്‍പ്‌സിന്‍റെ കമാന്‍റര്‍ കൂടിയാണ് ഇദ്ദേഹം.

read also: ഐസ്‌ക്രീമില്‍ എലിവിഷം: അച്ഛന്റെ ക്രൂരതയിൽ 5 വയസുകാരന്‍ മരിച്ചു; 2 പേര്‍ ചികിത്സയില്‍

”ഡ്രോണുകളും ഡ്രോണ്‍ ഉപയോഗിച്ചുള്ള യുദ്ധതന്ത്രങ്ങളും സംബന്ധിച്ച സാങ്കേതികവിദ്യകള്‍ പാകിസ്ഥാന്‍ പിന്തുണയോടുകൂടിയുള്ള സംവിധാനമാണെന്ന് ഇന്ത്യന്‍ സേനയ്ക്ക് നന്നായി അറിയാം. ദേശീയ സുരക്ഷയ്ക്കുള്ള ഇത്തരം വെല്ലുവിളികള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് രാജ്യം. അത് നേരിടാനുള്ള സാധ്യതകള്‍ രാജ്യം തേടുകയാണ്.ഡ്രോണ്‍ പോലെയുള്ള സാങ്കേതികവിദ്യകള്‍ റോഡരികില്‍ നിര്‍മ്മിക്കാവുന്ന ഒന്നല്ല. അതുകൊണ്ടാണ് ഇതിന് പിന്നില്‍ രാഷ്ട്രത്തിന്‍റെ സഹായമുണ്ടെന്ന് പറഞ്ഞത്. ഈ സാങ്കേതികവിദ്യ കണക്കിലെടുത്താല്‍ ജെയ്ഷും ലഷ്‌കറും ഉണ്ടെന്നത് വ്യക്തമാണ്,’ അദ്ദേഹം വാർത്താ സമ്മേളത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button