Latest NewsKeralaNattuvarthaNews

പ്രഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിജയിച്ചു: ബിന്ദുവിന്റെ തെരഞ്ഞെടുപ്പു ജയം റദ്ദാക്കണമെന്ന് ഹര്‍ജി

മണ്ഡലത്തിൽ മുഴുവൻ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുലേഖകൾ ഇറക്കി

കൊച്ചി: ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച മന്ത്രി ആർ. ബിന്ദുവിന്റെ ജയം റദ്ദാക്കണമെന്ന് ഹർജി. പ്രഫസർ അല്ലാതിരുന്നിട്ടും ആർ. ബിന്ദു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടി ജയിച്ചെന്നാണ് ആരോപണം. ബിന്ദുവിന്റെ തെരഞ്ഞെടുപ്പു ജയം റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. .

പ്രഫസറല്ലാതിരുന്നിട്ടും ആർ. ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിലും നോട്ടിസുകളിലും പ്രഫ.ബിന്ദു എന്നാണ് വച്ചിരുന്നതെന്നും ബാലറ്റ് പേപ്പറിലും പ്രഫ. ബിന്ദു എന്നാണ് കൊടുത്തിരുന്നതെന്നും തോമസ് ഉണ്ണിയാടൻ ഹർജിയിൽ പറയുന്നു. അതുകൊണ്ടുതന്നെ ഇവർ ജനങ്ങളെ കബളിപ്പിച്ചാണ് വോട്ടു നേടിയാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button