Latest NewsIndia

സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പെൺകുട്ടിയെ രക്ഷപെടുത്തി സിഖ് യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു

സംഭവം പുറം ലോകമറിഞ്ഞതിനെ തുടർന്ന് ജമ്മു കശ്മീരിലെ സിഖ് സമുദായക്കാർ തെരുവിലിറങ്ങി.

ശ്രീനഗര്‍: കശ്മീരില്‍ രണ്ട് സിഖ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി മതംമാറ്റി വിവാഹം കഴിച്ച സംഭവത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമായിരുന്നു ഉയർന്നത്. സംഭവത്തിൽ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റി രംഗത്ത് എത്തുകയും ചെയ്തിരുന്നു. കശ്മീരിനെ പല രീതിയിലും സഹായിക്കുന്നവരാണ് സിഖ് ജനതയെന്ന് ഗുരുദ്വാരാ മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് മജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞിരുന്നു.

അതേസമയം ചർച്ചകൾ കൊണ്ട് ഫലമുണ്ടാകില്ല എന്ന് കണ്ടതോടെ സിഖ് യുവാക്കൾ തന്നെ മൻമീത് കൗർ എന്ന പെൺകുട്ടിയെ ഒറ്റ രാത്രികൊണ്ട് രക്ഷപ്പെടുത്തുകയും സിഖ് സമുദായത്തിൽ പെട്ട യുവാവിനെ കൊണ്ട് വിവാഹം കഴിപ്പികുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ.


മുസ്ലീം പുരുഷനുമായി വിവാഹിതരാകുന്നതിന് മുമ്പ് ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ചാണ് കൗറിനെ ഇന്നലെ രാത്രി തന്നെ രക്ഷപ്പെടുത്തിയത്. സംഘം ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മുസ്ളീം വൃദ്ധനെ കൊണ്ട് കല്യാണം കഴിപ്പിക്കയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവം പുറം ലോകമറിഞ്ഞതിനെ തുടർന്ന് ജമ്മു കശ്മീരിലെ സിഖ് സമുദായക്കാർ തെരുവിലിറങ്ങി.

കൗർ മാനസികമായി തകർന്ന നിലയിലാണെന്നും അവളെ പരിവർത്തനം ചെയ്യാനുള്ള പ്രണയവും വിവാഹവും എന്ന വ്യാജേന ഒരു മുസ്ലീം പുരുഷൻ അവളെ ആകർഷിച്ചുവെന്നും ആണ് പല സിഖ് പ്രൊഫൈലുകളും ആരോപിക്കുന്നത്. നാഷണൽ കോൺഫറസ്‌ നേതാവ് ഒമർ അബ്ദുള്ളയും കാശ്മീർ നേതാക്കളും കാര്യങ്ങൾ കൈ വിട്ടു പോകുന്നതിൽ ആശങ്ക രേഖപ്പെടുത്തി.  ജമ്മു കാശ്മീരിൽ സൈര്യ  ജീവിതം സാധിക്കില്ലെന്ന് ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button