Latest NewsKeralaNews

സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു: ഇതുവരെ 34000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഹമ്മദ് റിയാസ്

കുമരകം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാക്കുമെന്നും ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും ആരോഗ്യ മന്ത്രി വീണജോര്‍ജ് അറിയിച്ചു.

Read Also: പാർട്ടിക്കുള്ളിൽ കലഹം: വി കെ മധുവിനെതിരെ അന്വേഷണവുമായി സി.പി.എം

’15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ, ടൂറിസം മേഖല തളര്‍ന്നു. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ടൂറിസം മേഖല തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കും. നിലവില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും വാക്സിനേഷൻ്‍ നല്‍കും. വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കികഴിഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി വൈത്തരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കും. കുമരകം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയില്‍ കുമരകവും മൂന്നാറും തുറക്കും. ഒരു ജില്ലയില്‍ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് തിരിച്ചടിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഇതുവരെ 34000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍’- പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button