Latest NewsNewsIndia

മാദ്ധ്യമ വാര്‍ത്തകളില്‍ ജഡ്ജിമാര്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

മാദ്ധ്യമങ്ങള്‍ അവരുടെ താത്പ്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നല്‍കി പൊതുജനവികാരം ആളിക്കത്തിക്കുന്നു

ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങളിലൂടെ വരുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനവികാരം ആളിക്കത്തിക്കുന്നതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. ഇത്തരം പൊതുജനവികാരത്തില്‍ ജഡ്ജിമാര്‍ വീണു പോകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കുന്നത് എന്നതുകൊണ്ട് നിങ്ങള്‍ കേള്‍ക്കുന്നത് ശരിയായിക്കൊള്ളണമെന്നില്ലെന്നും എന്‍.വി. രമണ ചൂണ്ടിക്കാട്ടി. പി.ഡി. ദേശായി മെമ്മോറിയല്‍ പ്രഭാഷണത്തിന്റെ ഭാഗമായി ‘നിയമവാഴ്ച’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

Read Also : സാബു ജേക്കബിനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ ക്ഷണിക്കുകയാണ്: പിന്തുണയുമായി എ.എൻ.രാധാകൃഷ്ണൻ

”എല്ലാത്തിനെയും ഉള്ളതിനേക്കാള്‍ ഇരട്ടിപ്പിച്ച് കാണിക്കാന്‍ മാദ്ധ്യമങ്ങളുടെ പക്കല്‍ ഒരുപാട് ഉപാധികളുണ്ട്. ശരിയും തെറ്റും നല്ലതും ചീത്തയും യാഥാര്‍ത്ഥ്യവും വ്യാജവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഇവരുടെ പക്കല്‍ മാര്‍ഗമൊന്നുമില്ല. അതുകൊണ്ടു തന്നെ കേസുകളില്‍ മാദ്ധ്യമ വിചാരണയെ ഒരു ഘടകമായി പരിഗണിക്കാനാവില്ല .” അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button