KeralaLatest NewsIndiaNewsInternationalCrime

ജനസംഖ്യാ കണക്കു പറഞ്ഞപ്പോൾ എനിക്കെതിരെ ഫിറോസ് കേസ് കൊടുത്തു: ടി പി സെൻകുമാർ പറയുന്നു

കേരളത്തിൽ ഇസ്ളാമിക് സ്റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആര്?: സെൻകുമാർ പറയുന്നു

തിരുവനന്തപുരം: കേരളത്തിൽ ഇസ്ളാമിക് സ്റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം പത്ത് വർഷത്തിലധികമായി തനിക്ക് അറിയാവുന്ന കാര്യമാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. അതിനു വേണ്ടിയുള്ള പല കാര്യങ്ങളും ചെയ്തുവരുന്നുണ്ടെന്നത് വളരെ വ്യക്തമായി തന്റെ സേവനകാലത്ത് തന്നെ അറിയാമായിരുന്നുവെന്നാണ് സെൻകുമാർ പറയുന്നത്. മറുനാടന് നൽകിയ അഭിമുഖത്തിലായിരുന്നു സെൻകുമാറിന്റെ വെളിപ്പെടുത്തൽ.

‘എനിക്കെതിരെ ആദ്യം കേസ് കൊടുത്തത് പി കെ ഫിറോസ് ആണ്. ഞാൻ ജനസംഖ്യാ കണക്കായിരുന്നു പറഞ്ഞത്. ക്രിസ്ത്യാനികളുടെ ജനസംഖ്യ വളരെ കുറയുന്നു എന്നായിരുന്നു ഞാൻ പറഞ്ഞത്. ഇംഗ്ലണ്ട് അടിസ്ഥാനമാക്കിയ ഒരു സർവേ അടുത്തിടെ പുറത്തുവന്നിരുന്നു. ഏറ്റവും അധികം ജനസംഖ്യാ വർദ്ധനവ് ഉണ്ടാകുന്ന സ്ഥലം മലപ്പുറമാണെന്നാണ് അതിൽ പറയുന്നത്. പത്ത് സ്ഥലങ്ങളിൽ മൂന്നെണ്ണം കേരളത്തിലാണ്. ഇതൊന്നും നമ്മൾ ഉണ്ടാക്കി പറയുന്നതല്ല. പിണറായി വിജയന്റെ പോലീസ്, ബെഹ്റയുടെ പോലീസ് തികച്ചും ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. യൂത്ത് ലീഗിലുള്ളവർ അടുത്തിടെ മലപ്പുറം കേന്ദ്രമാക്കി പുതിയ ജില്ലാ വേണമെന്ന് പറഞ്ഞില്ലേ? ഇതൊക്കെ അതിന്റെ ലക്ഷണമാണ്.

Also Read:കടയ്ക്കാവൂര്‍ പോക്‌സോ കേസ് : എസ്‌ഐ ഹാജരാക്കിയത് വ്യാജ എഫ്‌ഐആർ : കുട്ടിയുടെ അമ്മ

ലവ് ജിഹാദിനെയും പലരും എതിര് പറയുന്നുണ്ട്. ലവ് മാത്രമാണെങ്കിൽ രണ്ട് കുടുംബങ്ങൾ മാത്രമേ ഇടപെടുകയുള്ളു. എന്നാൽ, ഇതിൽ അങ്ങനെയല്ല. ഒരു സംഘടന തന്നെ അതിന്റെ പിറകിൽ നിൽക്കുകയാണ്. പണം ഇറക്കുകയാണ്. ഒരു ഭാഗത്തേക്ക് മാത്രമെങ്ങനെയാണ് ഇത്രേം ഒഴുക്കുണ്ടാകുന്നത്. അവരുടെ ഭാഗത്തെ പെൺകുട്ടികളെ സുരക്ഷിതരാക്കി വെച്ചശേഷമാണ് അവർ ഈ പരിപാടികൾ ചെയ്യുന്നത്. ഭാവിയിൽ തീവ്രവാദി സംഘടനകളുടെ അടിത്തറ വികസിക്കും. തീവ്രവാദി അല്ലെന്ന് പറയുന്ന മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും സി പി എമ്മിന്റെയും അടിത്തറ കുറഞ്ഞിരിക്കും. സി പി എമ്മിലേക്ക് പോയിട്ടുള്ള കുറെ തീവ്രവാദികൾ ഇക്കൂട്ടത്തിലുണ്ട്. സി പി എമ്മിനകത്ത് തീവ്ര ഇസ്‌ലാമിക ധാര തന്നെ വളരുന്നുണ്ടെന്ന കാര്യം അവർ തന്നെ സമ്മതിച്ചതല്ലേ.

Also Read:പെൺകുട്ടികളെ ബലംപ്രയോഗിച്ച് മതംമാറ്റുന്നു: കാശ്മീരില്‍ ലൗ ജിഹാദ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് വിഭാഗം

പാർശ്വവത്ക്കരണം ഭയങ്കരമായിട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടായി. അതിന്റെ ഉദാഹരണമാണ് ന്യൂനപക്ഷ അനുപാതം ക്രിസ്ത്യാനികൾക്ക് ഇരുപത് ശതമാനവും മുസ്ലീങ്ങൾക്ക് എൺപത് ശതമാനവുമായി നൽകിയത്. ഉള്ളതിനെ ഉള്ളത് പോലെ കാണാൻ കഴിഞ്ഞില്ല എങ്കിൽ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ പോകും. ലെബനൻ പോലെ, ലോകത്തിലെ ഒരു രാജ്യവും അമ്പത് ശതമാനത്തിൽ കൂടുതൽ മുസ്ലിം ജനസംഖ്യ ഉണ്ടെങ്കിൽ അതൊന്നും ഒരു മതേതര രാജ്യമായി നിൽക്കുന്നില്ല. അതെല്ലാം മുസ്ലിം രാഷ്ട്രങ്ങളാണ്. അവരുടെ ഭൂരിപക്ഷവും വിഷയത്തിൽ മൗനം പാലിക്കുകയാണ്. വിഷയത്തിൽ ലീഗും കുറ്റക്കാരാണ്, എതിർക്കേണ്ടവർ എതിർക്കുന്നില്ല’, സെൻകുമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button