Latest NewsNewsIndia

മൂന്നാം തരംഗ ഭീഷണി: രാജ്യത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചവരുടെ കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ഡെല്‍റ്റ പ്ലസ് ബാധിതരുടെ കണക്കുകള്‍ പുറത്തുവിട്ട് നീതി ആയോഗ് അംഗം ഡോ.വി.കെ പോള്‍. 12 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

Also Read:പിണറായി സർക്കാർ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നു, ജനനായകനെ വേട്ടയാടാന്‍ വിട്ടുനല്‍കില്ലെന്ന് ബിജെപി

12 സംസ്ഥാനങ്ങളിലായി 56 പേര്‍ക്ക് ഡെല്‍റ്റ AY.1 (ഡെല്‍റ്റ പ്ലസ്) സ്ഥിരീകരിച്ചെന്ന് വി.കെ പോള്‍ അറിയിച്ചു. വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചാല്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യതയില്‍ നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കുമെന്ന് പോസ്റ്റ് ഗ്രാജ്യുവെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് 4,868 പോലീസ് ഉദ്യോഗസ്ഥരില്‍ 15 പേര്‍ മരിച്ചിരുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം, 35,836 പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ ഇവരില്‍ 9 പേര്‍ മാത്രമാണ് മരിച്ചത്. 42,720 പേര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചതില്‍ വെറും രണ്ട് പേര്‍ മാത്രമാണ് മരിച്ചതെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button