KeralaLatest NewsNews

‘ഇനി ഒന്നും പേടിക്കാനില്ല, ഷര്‍ട്ട് ചുമപ്പാക്കി’ , എന്ത് തോന്ന്യാസവും ചെയ്യാം : ജോയ് മാത്യു

സിപിഎമ്മിനെ ട്രോളിയ ജോയ് മാത്യുവിന് അബ്ദുള്ളകുട്ടിയുടെ പിന്തുണ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെ ട്രോളിയ ജോയ് മാത്യുവിന് എ.പി.അബ്ദുള്ളകുട്ടിയുടെ പിന്തുണ. ട്വിറ്ററിലൂടെയാണ് അബ്ദുള്ളക്കുട്ടി ജോയി മാത്യുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ചുമപ്പ് ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം ജോയി മാത്യു കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു ‘ഇനി ഒന്നും പേടിക്കാനില്ല, ഷര്‍ട്ട് ചുമപ്പാക്കി’ എന്ന അടിക്കുറിപ്പോടെയായിരുന്നു ജോയി മാത്യു തന്റെ പുതിയ ചിത്രം പങ്കുവെച്ചത്.

Read Also : പീഡന കേസില്‍ വിവാദ പ്രവാസി വ്യവസായി ജയിലിലായി, രോഗിയാണെന്ന അഭിനയം വിലപോയില്ല

സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എം കാരനായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലാവുകയും പാര്‍ട്ടി വലിയ പ്രതിരോധത്തിലാവുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പരോക്ഷമായി സിപിഎമ്മിനെ പരിഹസിച്ച് കൊണ്ടുള്ള ജോയ് മാത്യുവിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ട്വിറ്ററില്‍ പങ്കുവെച്ച് അബ്ദുള്ളക്കുട്ടി പിന്തുണ അറിയിച്ചിരിക്കുന്നത്.

‘കേരളത്തില്‍ സി.പി.എം തണലില്‍ വിലസുന്ന ക്വട്ടേഷന്‍ സംഘത്തെ കളിയാക്കി ജോയ് മാത്യുവിന്റെ അടിപൊളി പ്രതികരണം.’- എന്നും എപി അബ്ദുള്ളക്കുട്ടി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button