KeralaLatest NewsNews

അയിഷ സുല്‍ത്താനയെ കുറിച്ച് അതിപ്രധാന വിവരം പുറത്തുവിട്ട് ഇന്റലിജെന്‍സ് :അയിഷയുടെ ബിസിനസ്സ് പങ്കാളിയെ കുറിച്ച് അന്വേഷണം

കേസില്‍ അയിഷയ്ക്ക് വെല്ലുവിളിയാകുന്നതു കൊച്ചിയിലെ ബിസിനസ് പങ്കാളിക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ ബയോവെപ്പണ്‍ പ്രയോഗത്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ അയിഷ സുല്‍ത്താനയെ കുറിച്ച് അതിപ്രധാന വിവരം പുറത്തുവിട്ട് ഇന്റലിജെന്‍സ് . കേസില്‍ അയിഷയ്ക്ക് വെല്ലുവിളിയാകുന്നതു കൊച്ചിയിലെ ബിസിനസ് പങ്കാളിക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്  ആണ്.

Read Also : ഇനി മരിച്ചുപോയാലും എനിക്ക് ഒരു ചുക്കുമില്ല: അഭിൽ ദേവിനും സദാചാര ടീമീനും മറുപടിയുമായി രേവതി സമ്പത്ത്

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദേശവിരുദ്ധ സ്വഭാവമുള്ള ബന്ധങ്ങളുടെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടയാളാണു അയിഷയുടെ കൊച്ചിയിലെ ബിസിനസ് പങ്കാളി. ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തി ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും അടുപ്പം പുലര്‍ത്തിയെന്നു കാണിച്ച് സിപിഎം പാര്‍ട്ടി ഘടകങ്ങളും ഇയാള്‍ക്കെതിരെ അന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. സിനിമാ നിര്‍മാണം, നിയമസഹായം എന്നിവയ്ക്കു വേണ്ടി ഇയാള്‍ അയിഷക്കു സാമ്പത്തിക പിന്തുണ നല്‍കിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമീപകാലത്ത് ഇവര്‍ തമ്മിലുള്ള തുടര്‍ച്ചയായ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. കൊച്ചിയില്‍ തൈക്കൂടത്തിനു സമീപം ഇവര്‍ നടത്തുന്ന പങ്കാളിത്ത ബിസിനസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കേസില്‍ അയിഷയ്‌ക്കെതിരെ നടക്കുന്ന അന്വേഷണം തടസപ്പെടുത്താന്‍ കഴിയില്ലെന്നാണു കേരളാ ഹൈക്കോടതിയുടെ നിലപാട്.

ഇതിനിടയിലാണ് അയിഷയുടെ ബിസിനസ് പങ്കാളിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് ചെയ്തത്. അയിഷയുടെ കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതല്‍ കോടതി പരിസരത്തു ബിസിനസ് പങ്കാളിയുടെ തുടര്‍ച്ചയായ സാന്നിധ്യം രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ഇവര്‍ കൊച്ചിയില്‍ നടത്തുന്ന പങ്കാളിത്ത ബിസിനസ് സംരംഭത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ മാത്രമാണു പുറത്തു വരുന്നത്.

ലക്ഷദ്വീപുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയത്തില്‍ ഇടപെട്ടു വാര്‍ത്താ ചാനലിലെ ചര്‍ച്ചയില്‍ നടത്തിയ ‘ജൈവായുധ’ പരാമര്‍ശമാണു അയിഷയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button