Latest NewsCricketNewsSports

ഐപിഎൽ 2021 രണ്ടാം ഘട്ടം: ബിസിസിഐ നടത്തുന്ന നീക്കങ്ങൾ ഫലം കാണുന്നു

മുംബൈ: യുഎഇയിൽ നടത്താൻ നിശ്ചയിചിരിക്കുന്ന ഐപിഎൽ 2021 രണ്ടാം ഘട്ടത്തിൽ ഒട്ടുമിക്ക ഓസീസ് താരങ്ങളും എത്തിയേക്കുമെന്ന് റിപ്പോർട്ട്. പാറ്റ് കമ്മിൻസ് ടൂർണമെന്റിന് എത്തില്ലെന്ന് വീണ്ടും അവർത്തിച്ചെങ്കിലും വിൻഡീസ് പരമ്പരയിൽ നിന്ന് വിട്ടു നിൽക്കുന്ന മറ്റ് ഓസീസ് താരങ്ങളുൾപ്പെടെയുള്ളവർ യുഎഇയിലേക്ക് കളിക്കാൻ എത്തുമെന്നാണ് പുതിയ വിവരം.

രണ്ടാം പാദത്തിൽ വിദേശ താരങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ബിസിസിഐ നടത്തുന്ന നീക്കങ്ങൾ ഫലം കാണുന്നു എന്നതിന്റെ സൂചനയാണിത്. വിദേശ താരങ്ങളെ യുഎഇയിൽ എത്തിക്കാൻ കരീബിയൻ പ്രീമിയർ ലീഗ് നേരത്തെയാക്കിയ ബിസിസിഐ ഇംഗ്ലണ്ട് താരങ്ങളെയും ഓസ്‌ട്രേലിയൻ താരങ്ങളെയും പാട്ടിലാക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു.

Read Also:- റേഞ്ച് റോവർ സ്പോർട്സ് എസ് വി ആർ ഇന്ത്യൻ വിപണിയിൽ

ഐപിഎൽ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ കരീബിയൻ പ്രീമിയർ ലീഗ് ടി20 ഒരാഴ്ച മുമ്പെങ്കിലും ആരംഭിക്കണമെന്ന ബിസിസിഐയുടെ ആവശ്യം വെസ്റ്റ് ഇൻഡീസ് നേരത്തെ അംഗീകരിച്ചിരുന്നു. ഓഗസ്റ്റ് 28 മുതൽ സെപ്തംബർ 19 വരെയാണ് കരീബിയൻ പ്രീമിയർ ലീഗ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പ്രകാരം ടൂർണമെന്റ് ഓഗസ്റ്റ് 25ന് ആരംഭിച്ച് സെപ്തംബർ 15ന് അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button