Latest NewsNewsIndia

ഗർഭിണികൾക്ക് ഇനി കോവിഡ് വാക്‌സിൻ സ്വീകരിക്കാം: അറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ നേരത്തെ ഗർഭിണികൾക്ക് അനുമതി നൽകിയിരുന്നില്ല

ന്യൂഡൽഹി : രാജ്യത്തെ ഗർഭിണികൾക്ക് ഇനി കോവിഡ് വാക്‌സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ നിർദ്ദേശ പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി.

കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ നേരത്തെ ഗർഭിണികൾക്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇവരിലും രോഗബാധ പടരുന്ന സാഹചര്യത്തിൽ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം വിദഗ്ധ നിർദ്ദേശം തേടുകയും, പഠനം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇവർക്കും വാക്‌സിൻ നൽകാൻ തീരുമാനമായത്. താത്പര്യമുള്ള ഗർഭിണികൾക്ക് കൊവിൻ ആപ്പ് മുഖേനയോ, കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ വാക്‌സിനായി രജിസ്റ്റർ ചെയ്യാം.

Read Also: ബേബി മേയറെ താഴെയിറക്കാന്‍ ബിജെപി : ആര്യാ രാജേന്ദ്രനെതിരെ വീണ്ടും ആരോപണം

നിലവിൽ രാജ്യത്ത് നൽകിവരുന്ന നാല് വാക്‌eASളിൽ ഏതും സ്വീകരിക്കാം. ഗർഭിണികൾക്ക് വാക്‌സിൻ നൽകുന്നതിനായി ആരോഗ്യപ്രവർത്തകർക്ക് ഉടൻ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button