KeralaLatest NewsIndiaNews

2050 ആകുമ്പോഴേക്കും ചൈന ഏറ്റവും സമൃദ്ധിയുള്ള സോഷ്യലിസ്റ്റ് രാജ്യമായി മാറും : സീതാറാം യെച്ചൂരി

തിരുവനന്തപുരം : നൂറാം വാർഷികം ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിജയാശംസകളുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

‘ലോകമാകെ മാന്ദ്യത്തിലേക്കു മുങ്ങിത്താണുകൊണ്ടിരിക്കെയാണു കോവിഡ് മഹാമാരി വന്നത്. അതു ദുർബലമായ ആഗോള സമ്പദ്ഘടനയെ കൂടുതൽ തകർച്ചയിലേക്കു കൊണ്ടുപോയി. അതേസമയം, കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ചൈന വലിയ വിജയമാണു നേടിയത്’, മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ യെച്ചൂരി പറയുന്നു.

‘അസമത്വവും അഴിമതിയും തുടച്ചുനീക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള പരിശ്രമങ്ങൾ തുടരുന്ന ചൈന, 2049ന് അകം ഏറ്റവും വികസിതമായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കാണു മുന്നേറുന്നത്’, യെച്ചൂരി കൂട്ടിച്ചേർത്തു.

‘2050 ആകുമ്പോഴേക്കും ചൈന ഏറ്റവും സമൃദ്ധിയുള്ള സോഷ്യലിസ്റ്റ് രാജ്യമായി മാറും’, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിജയാശംസകൾ നേർന്നുകൊണ്ട് സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button