KeralaLatest News

‘ഇതിലും വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ല’ കെ സുരേന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരായേക്കില്ല

എന്റെ പേരില്‍ എത്രമാത്രം കേസുകളുണ്ട്. കേസ് വരും പോകും. ഇതൊക്കെ എപ്പോഴും പ്രതീക്ഷിക്കണം

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ലെന്നും പരിഹസിച്ചു. കോഴിക്കാട് വാര്‍ത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

‘ഇന്നലെയാണ് നോട്ടീസ് കിട്ടിയത്. തിങ്കളാഴ്ച്ച ഹാജരാകണോ, ചൊവ്വാഴ്ച്ച ഹാജരാകണോ, ബുധനാഴ്ച്ച ഹാജരാകണോയെന്ന തീരുമാനിച്ചിട്ടില്ല. ഞാന്‍ അന്നേ നിങ്ങളുടെ അടുത്ത് പറഞ്ഞിട്ടുണ്ട് ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ല. എന്റെ പേരില്‍ എത്രമാത്രം കേസുകളുണ്ട്. കേസ് വരും പോകും. ഇതൊക്കെ എപ്പോഴും പ്രതീക്ഷിക്കണം. വീണ്ടും നോട്ടീസ് അയക്കട്ടെ, വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകട്ടെ. അതിനിപ്പോ എന്താണ്. പ്രധാനപ്പെട്ട പല നേതാക്കളും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നോട്ടീസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button