NattuvarthaLatest NewsKeralaNews

ബി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാൻ തീരുമാനമില്ല: വൈ​ദ്യു​തി മ​ന്ത്രി

വാ​ര്‍​ത്ത വ​സ്തു​താ​ വി​രു​ദ്ധ​മാ​ണെന്നും മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​നു​ള്ള യാതൊരു വിധ തീരുമാനവും സ​ര്‍​ക്കാ​ര്‍​ ത​ല​ത്തി​ല്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കും എ​ന്ന രീ​തി​യി​ലു​ള്ള വാ​ര്‍​ത്ത വ​സ്തു​താ ​വി​രു​ദ്ധ​മാ​ണെന്നും അദ്ദേഹം അറിയിച്ചു.

കെ​എ​സ്ഇ​ബി​യു​ടെ കു​ടി​ശി​ക പി​രി​വ് ര​ണ്ടു​മാ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കും എ​ന്ന് മെയ് അഞ്ചിന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​താ​ണ് നി​ല​വി​ലെ സ്ഥി​തി എന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

കു​ടി​ശി​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​ണ്ട എ​ന്ന് നിലവിലുള്ള നിലപാടിൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം എടുക്കുകയൊള്ളു എന്നും അ​തു​വ​രെ നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button