Latest NewsNewsIndia

പുഷ്കർ സിംഗ് ധാമി അടുത്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും: നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി

ഡെഹ്‌റാഡൂണ്‍: ഉത്തരഖാണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമിയെ തിരഞ്ഞെടുത്തു. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് വെള്ളിയാഴ്ച രാത്രി രാജിവെച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിയെ നേതൃത്വത്തിന് കണ്ടെത്തേണ്ടി വന്നത്. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം.

വെള്ളിയാഴ്ച രാത്രി വൈകി ഗർവണർ ബേബി റാണി മൗര്യക്ക്‌ മുഖ്യമന്ത്രിയായിരുന്ന തിരാഥ്‌ സിങ്‌ റാവത്ത്‌ രാജിക്കത്ത്‌ നൽകുകയായിരുന്നു. ബിജെപി നേതൃത്വത്തിനും രാജി കൈമാറിയിരുന്നു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരുമായി മൂന്നുദിവസം നീണ്ട ചർച്ചയ്‌ക്കുശേഷമാണ്‌ ഇത്‌. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ കഴിഞ്ഞ മാർച്ചിലാണ്‌ ത്രിവേന്ദ്ര സിങ്‌ റാവത്തിനുപകരം തിരാഥ്‌ സിങ്ങിനെ മുഖ്യമന്ത്രിയായി ബിജെപി ദേശീയനേതൃത്വം നിയോഗിച്ചത്‌.

നിയമസഭാംഗമല്ലാത്ത തിരഥിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി എം.എല്‍.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button