Latest NewsKerala

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കും: ശിവൻകുട്ടി

'2030 ഓടെ തൊഴിലിടങ്ങളിൽ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം.'

തിരുവനന്തപുരം: അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെ സേഫ്റ്റി അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ‘2030 ഓടെ തൊഴിലിടങ്ങളിൽ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം.’

‘കൂടാതെ 2010-ലെ ദേശീയ നയത്തിന്റെ വിവിധ ലക്ഷ്യങ്ങളിൽ മുഖ്യലക്ഷ്യം വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുക എന്നതാണ്. ചെറുകിട -ഇടത്തരം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ അപകടങ്ങളിൽ നിന്നും തൊഴിൽജന്യ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി WISE എന്ന
പദ്ധതി അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് നടപ്പിലാക്കാനും വകുപ്പ് ആലോചിക്കുന്നുണ്ടെന്നും’ മന്ത്രി പറഞ്ഞു.

‘ആഗോളതലത്തിൽ തന്നെ ഉണ്ടായിട്ടുള്ള ‘വിഷൻ സീറോ ആക്സിഡന്റ്‌സ്’ എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ രാജ്യങ്ങളും അതിനാവശ്യമായ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ നടപടികൾ സ്വീകരിക്കേണ്ടതായി വരുന്നുണ്ട് . പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സംസ്ഥാനത്ത് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് എല്ലാ വർഷവും ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് സുരക്ഷിതത്വത്തിൽ ഉന്നതനിലവാരം പുലർത്തുന്ന വ്യവസായശാലകൾക്കും ജീവനക്കാർക്കും വിവിധ കാറ്റഗറികളിലായി സേഫ്റ്റി അവാർഡുകൾ നൽകി വരുന്നത്’.

‘സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായശാലകളിലും
വാണിജ്യസ്ഥാപനങ്ങളിലും ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിലയിരുത്തികൊണ്ട് പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡൻ, സിൽവർ, ബ്രോൺസ് എന്നീ കാറ്റഗറികളിലായി ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നുണ്ട്.’ ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചുവെന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button