COVID 19Latest NewsKeralaNattuvarthaNewsIndia

സംസ്ഥാന സർക്കാരിന്റ കോവിഡ് മരണക്കണക്കില്‍ അവ്യക്തത: വിമർശനവുമായി കേന്ദ്രം

വിട്ടുപോയിട്ടുള്ള കോവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും കൂട്ടിച്ചേര്‍ക്കാവുന്നതാണ്

ഡല്‍ഹി: കേരളത്തിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരിച്ചവരുടെ പേര് വിവരങ്ങൾ കേരളം വെളിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നതിനായി ഡിസംബര്‍ മുതൽ ഏപ്രില്‍ വരെയുള്ള മാസങ്ങളിൽ ചില കോവിഡ് മരണങ്ങള്‍ ഔദ്യോഗിക രേഖകകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് കേന്ദ്രത്തിന്റെ നിഗമനം.

സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറിന് ശേഷം കോവിഡ് ബാധിച്ച് മരിച്ച സ്ത്രീകളുടെയും, പുരുഷന്മാരുടെയും എണ്ണം മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഡിസംബറിന് മുൻപ് മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന സംസ്ഥാനം എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ മാറ്റം വരുത്തിയെന്നത് വ്യക്തമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ഔദ്യോഗിക കണക്കുകളില്‍ ഉള്‍പെടുത്താന്‍ വിട്ടുപോയിട്ടുള്ള കോവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും കൂട്ടിച്ചേര്‍ക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ കണക്കുകളില്‍ ചേർക്കാൻ വിട്ടുപോയ മരണങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ മഹാരാഷ്ട്ര, ബീഹാര്‍ സര്‍ക്കാരുകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button