COVID 19KeralaLatest NewsNewsIndia

കോവിഡ് മരണങ്ങളിലെ നമ്പർ വൺ പൂഴ്ത്തിവെയ്പ്പ് കേരളത്തിന് പുറത്തും: മരിച്ചവരിൽ ഏറെ മലയാളികൾ

ചെ​ന്നൈ: കേരളത്തിന്‌ പുറത്തും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ക്രമക്കേടെന്ന് ആരോപണം. കോ​വി​ഡ്​ മ​ര​ണ​നി​ര​ക്കി​നെ​ച്ചൊ​ല്ലി ത​മി​ഴ്​​നാ​ട്ടി​ലാണ് ഇപ്പോൾ വി​വാ​ദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മ​ര​ണം ഔദ്യോ​ഗി​ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ചു​ മ​രി​ച്ച​വ​രു​ടെ ക​ണ​ക്കുകൾ സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ദ്രാ​സ്​ ഹൈ​കോ​ട​തി ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Also Read:ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം

തമിഴ്നാട്ടിൽ 2021 ജൂ​ലൈ ര​ണ്ട്​ വ​രെ 32,818 മ​ര​ണം സം​ഭ​വി​ച്ച​താ​യാ​ണ്​ സർക്കാരിന്റെ ഔദ്യോ​ഗി​ക ക​ണ​ക്കിൽ പറയുന്നത്. എ​ന്നാ​ല്‍ ‘അ​റ​പ്പോ​ര്‍ ഇ​യ​ക്കം’ എന്ന സന്നദ്ധ സംഘടന നടത്തിയ അ​നൗ​ദ്യോ​ഗി​ക സർവേ പ്രകാരം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ മ​രി​ച്ച​താ​യാ​ണ്​ ആരോപിക്കുന്നത്. ഇതോടെയാണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ളി​ലെ പൂഴ്ത്തിവെയ്പ്പ് ചർച്ചയായത്. ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍​പ​രം പേ​ര്‍ മ​രി​ച്ച​താ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ റിപ്പോര്‍ട്ടെങ്കിലും മൂ​ന്നി​ര​ട്ടി ​മ​ര​ണം സം​ഭ​വി​ച്ച​താ​യാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്.

നിരവധി മലയാളികളും പൂഴ്ത്തിവച്ച കോവിഡ് മരണങ്ങളുടെ പട്ടികയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. ത​മി​ഴ്​​നാ​ട്ടി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ചു​ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ ക​ണ​ക്ക്​ ചെ​ന്നൈ​യി​ലെ നോ​ര്‍​ക്ക റൂ​ട്ട്​​സ്​ അ​ധി​കൃ​ത​രു​ടെ പ​ക്ക​ൽ പോലുമില്ല. ഒ​ന്നാം ത​രം​ഗ​ത്തിന്റെ തു​ട​ക്ക​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മാ​ണ്​ ഇ​വ​ര്‍ സ്വീ​ക​രി​ച്ച​ത്.

ഇ​രു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍ ഇതിനോടകം തന്നെ തമിഴ്നാട്ടിൽ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ്​ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓഫ് ത​മി​ഴ്​​നാ​ട്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്(​സി.​ടി.​എം.​എ) ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്ന​ത്. മ​രി​ച്ച മ​ല​യാ​ളി​ക​ളെ​യെ​ല്ലാം ത​മി​ഴ്​​നാ​ടി​ന്റെ പ​ട്ടി​ക​യി​ലാ​ണ്​ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇതോടെ കേരളത്തിലേതു പോലെ തന്നെ തമിഴ്നാട്ടിലും കോവിഡ് മരണങ്ങളുടെ ക്രമക്കേടിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button