Latest NewsKeralaNews

ചലച്ചിത്ര താരം മാത്രമല്ല മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് അതു മറക്കരുത്: മുകേഷിനെതിരെ പ്രതിഷേധം

മുകേഷിനെതിരെ കേസ്സെടുക്കണമെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എംഎസ് എഫ് പരാതി നൽകി.

കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചലച്ചിത്ര താരം മാത്രമല്ല മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് അതു മറക്കരുത് സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു സമൂഹമാധ്യമത്തിൽ വിമർശിച്ചു.

read also: ‘കൊല്ലം എം.എൽ.എയ്ക്ക് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്’

സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത യോഗത്തിനിടെയാണ് തനിക്ക് ഫോൺ കോൾ വന്നതെന്നും ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുകേഷ് പ്രതികരിച്ചു.

മുകേഷിനെതിരെ കേസ്സെടുക്കണമെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എംഎസ് എഫ് പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button