Latest NewsKeralaNattuvarthaNewsCrime

കാമുകനെ തേടി അലയുന്ന രേഷ്മയെ കണ്ട് പൊട്ടിച്ചിരിച്ച് യുവതികൾ: മുറിച്ചു മാറ്റിയ പൊക്കിള്‍കൊടി എടുത്ത് കൊടുത്തതും രേഷ്മ

കൊല്ലം: കൊല്ലത്ത് ഫേസ്‌ബുക്ക് കാമുകനായ ‘അനന്തു’വിനു വേണ്ടി പ്രസവിച്ച ഉടനെ കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ കല്ലുവാതുക്കൽ സ്വദേശി രേഷ്മ അറസ്റ്റിലായപ്പോൾ അതൊരു ഞെട്ടിക്കുന്ന ക്ളൈമാക്സിലേക്കായിരിക്കും എത്തുക എന്ന് പൊലീസോ നാട്ടുകാരോ കരുതിയിട്ടുണ്ടാകില്ല. ആറ് മാസത്തെ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ‘അനന്തു’ എന്ന കാമുകനെ കുറിച്ച് യുവതി വെളിപ്പെടുത്തി.

പിറ്റേദിവസം, യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളായ ഗ്രീഷ്‌മ, ആര്യ എന്നീ യുവതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇതോടെ കാര്യങ്ങൾക്ക് ഏകദേശ രൂപം കൈവന്നു. രേഷ്മയുടെ മറഞ്ഞിരിക്കുന്ന കാമുകൻ ‘അനന്തു’ യുവതികളാണെന്ന് വ്യക്തമായി. ‘അനന്തു’ എന്ന വ്യാജ പ്രൊഫൈലിലൂടെ അടുത്ത ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും രേഷ്മയെ ശരിക്കും ചുറ്റിച്ചു എന്നതാണ് വസ്തുത. നേരില്‍ കാണാനായി ‘ഫേസ്‌ബുക്ക് കാമുകന്‍’ ചമഞ്ഞ് രേഷ്മയെ പലപ്പോഴായി പലയിടങ്ങളിലേക്കും ഇവര്‍ വിളിച്ചുവരുത്തി.

Also Read:ഖാദി വ്യവസായത്തിന് അനുവദിച്ച കോടികൾ എവിടെ? കണക്കിൽ പെടാതെ 25 കോടിയോളം രൂപ: ഫണ്ട് വിനിയോഗിക്കുന്നതിൽ ബോർഡിന് അലംഭാവം

വര്‍ക്കല, ചാത്തന്നൂര്‍, കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലൊക്കെയാണ് രേഷ്മ എത്തിയത്. കാമുകനെ തേടി അലയുന്ന രേഷ്മയെ കണ്ട് ഇരുവരും പൊട്ടിച്ചിരിച്ചിരുന്നു. ആര്യയും ഗ്രീഷ്മയും എല്ലാ അര്‍ത്ഥത്തിലും രേഷ്മയെ പ്രണയ ചതിയില്‍ കുടുക്കി. അനന്തു എന്ന കാമുകനെ കുറിച്ച്‌ രേഷ്മ തന്നോട് പറഞ്ഞിരുന്നതായി ഭർത്താവ് വിഷ്ണു വെളിപ്പെടുത്തിയിരുന്നു. ഗ്രീഷ്മയും, ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ലെന്നും കാണാതാകുന്നതിന് തൊട്ട് മുമ്ബ് രേഷ്മയുമായി ഫെയ്സ്ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിഷ്ണു പറഞ്ഞു.

കേസിൽ ഇനി നിര്‍ണ്ണായകമാവുക അറസ്റ്റിലായ രേഷ്മയുടെ മൊഴികളാണ്. കേസില്‍ ദുരൂഹതകള്‍ ഏറെയാണ്. ഗര്‍ഭം ഒളിപ്പിക്കാന്‍ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നതും പരിശോധിക്കും. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം യുവതികൾ അറിഞ്ഞിരുന്നില്ലെന്നതും സംശയ നിഴലിലാണ്. നവജാതശിശു മരിച്ച സംഭവത്തില്‍ രേഷ്മ അറസ്റ്റിലാകുമെന്ന് ഇവര്‍ വിചാരിച്ചില്ലെന്നതാണ് വസ്തു. സംഭവിക്കാത്ത കാര്യം നടന്നതോടെയാണ് പിടിവീഴുമെന്ന ഭയത്തിൽ യുവതികൾ ആത്മഹത്യ ചെയ്തത്.

Also Read:രേഷ്മയുടേയും ഫേസ്ബുക്ക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു : ചിത്രം ഒരുങ്ങുന്നത് രണ്ട് ഭാഷകളിൽ, പേര് പുറത്ത് വിട്ടു

ജനുവരി 5നാണ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കുഴിയില്‍ ഉപേക്ഷിച്ച നിലയിൽ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൊണ്ടു മൂടിയ നിലയിലായിരുന്നു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ മുറിച്ചു മാറ്റിയ പൊക്കിള്‍കൊടി ചാമ്ബല്‍ കൂനയില്‍നിന്നും എടുത്ത് പൊലീസിനു കൈമാറിയതും രേഷ്മയായിരുന്നു.

രേഷ്മ ഉള്‍പ്പെടെ 8 പേരുടെ ഡിഎന്‍എ പരിശോധന നടത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം പരവൂര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കോടതിയുടെ അനുമതിയോടെയാണു ഡിഎന്‍എ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് രേഷ്മ കുടുങ്ങിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടു പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു സമ്മതിച്ചതോടെ ജൂണ്‍ 22ന് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button