KeralaLatest NewsNews

രാജവെമ്പാലയുടെ കടിയേറ്റ് കീപ്പർ മരിച്ച സംഭവം: റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി, അപകടകാരണം ക്യാമറ ദൃശ്യങ്ങളിൽ വ്യക്തം

തിരുവനന്തപുരം: മൃശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് അനിമൽ കീപ്പർ മരിച്ച സംഭവത്തിൽ റിപ്പോർട്ട്  മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read Also : അഴീക്കല്‍ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു 

രണ്ട് കൂടുകളാണ് രാജവെമ്പാലയെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിലുള്ളത്. മൃഗശാലയിലെത്തുന്നവർ കാണുന്നത് വലിയ കൂടാണ്. ചെറിയ കൂട് ഇതിന് പിന്നിലായാണ്. ഒരു കൂട്ടിൽ നിന്ന് മറ്റൊരു കൂട്ടിലേക്ക് മാറ്റിയ ശേഷം വേണം കൂട് വൃത്തിയാക്കാൻ. എന്നാൽ മരണപ്പെട്ട ഹർഷാദ് ചെറിയ കൂടിന്റെ വാതിൽ അടച്ചിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹർഷാദ് വലിയ കൂട്ടിലേക്കു ക്ലീനിങിനായി കയറുമ്പോൾ അതിനുള്ളിൽ പാമ്പില്ലെന്നു ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്കു മാറ്റിയാണു ക്ലീനിങ് നടത്തിയത്. വലിയ കൂട്ടിലേക്കു പാമ്പിനെ മാറ്റി വാതിൽ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടിൽ കയ്യിട്ടതാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button