Latest NewsNewsKuwaitGulf

ബലി പെരുന്നാള്‍ ഈദുല്‍ അദ്ഹ ജൂലൈ 20 ന്, പ്രമുഖ ജ്യോതി ശാസ്ത്രജ്ഞന്‍ ഡോ. സാലിഹ് അല്‍- ഉജൈരി

കുവൈറ്റ്: ബലി പെരുന്നാള്‍ ഈദുല്‍ അദ്ഹ ജൂലൈ 20 ചൊവ്വാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപനം. കുവൈറ്റിലെ പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. സാലിഹ് അല്‍- ഉജൈരിയാണ് ഈദുല്‍ അദ്ഹ എന്നായിരിക്കുമെന്ന് അറിയിച്ചത് . ഈ വര്‍ഷം ദുല്‍-ഹജ്ജ് ഒന്ന് ജൂലൈ 11 ഞായറാഴ്ചയായിരിക്കുമെന്നും അതനുസരിച്ച് ജൂലൈ 20 ചൊവ്വാഴ്ച ഈദ് അല്‍-അദ്ഹ ആദ്യ ദിവസമായിരിക്കുമെന്നും ഉജൈരി പ്രസ്താവിച്ചു.

Read Also :കൈരളി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

കുവൈറ്റ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പത്രകുറിപ്പിലാണ് ഉജൈരി ഇക്കാര്യം അറിയിച്ചത്. ജ്യോതിശാസ്ത്ര കലണ്ടറിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം കാണിക്കുന്നത് ജൂലൈ 11 ഞായറാഴ്ച, ദുല്‍ ഹജ്ജ് മാസത്തിന്റെ ആദ്യ ദിവസമായി മാറുമെന്നും അതനുസരിച്ച് 19 ന് തിങ്കളാഴ്ച അറഫാ ദിവസമാണെന്നും ചൊവ്വാഴ്ച 20 ന് ഈദുല്‍ അദ്ഹ ആയിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
കൂടാതെ ഈദ് അല്‍ അദ്ഹ (ബലിപ്പെരുന്നാള്‍ പ്രാര്‍ത്ഥനയുടെ സമയം പുലര്‍ച്ചെ 5.16 ന് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

shortlink

Post Your Comments


Back to top button