KeralaNattuvarthaLatest NewsNews

‘എന്നെ നിരന്തരമായി വേട്ടയാടുന്നു, അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായി’: വിവാദ ഫോൺ വിളിയിൽ മുകേഷിന്റെ വാദമിങ്ങനെ

കുട്ടികളെ ഉപയോഗിച്ച് ഫോണില്‍ വിളിക്കുക, അത് റെക്കോര്‍ഡ് ചെയ്യുക എന്നതാണ് രീതി

കൊല്ലം: അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടനും എം.എൽ.എയുമായ മുകേഷ് രംഗത്ത്. തനിക്കെതിരെ ശത്രുക്കൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കോൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് എന്ന് മുകേഷ് ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ വേട്ടയാടലാണ് ഞാന്‍ അനുഭവിക്കുന്നതെന്ന് മുകേഷ് പറഞ്ഞു. താൻ മീറ്റിംഗിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയുടെ കോൾ വന്നതെന്നും തിരിച്ച് വിളിക്കാം എന്ന് പറഞ്ഞെങ്കിലും തുടർച്ചയായി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും മുകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

ഇത് പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നതാണെന്നും തന്നെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമമെന്നും ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. പലതവണ ഇതിനെതിരെ കേസുകൾ കൊടുത്തെന്നും ഇത്തവണത്തെയും പ്ലാനിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കുട്ടിയോട് സ്വന്തം എംഎല്‍എയെ വിളിക്കൂ, അദ്ദേഹം എന്ത് പറയുന്നെന്ന് നോക്കിയിട്ട് എന്നെ വിളിക്കൂ, ശേഷം മുന്നോട്ടു പോകാമെന്ന് പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണം. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. അവന്‍ എന്നോട് പറഞ്ഞത് സുഹൃത്ത് വിളിക്കാന്‍ പറഞ്ഞിട്ടാണ് വിളിച്ചതെന്ന്. എന്ന് പറഞ്ഞാല്‍ അത് സുഹൃത്ത് അല്ല. അത് ശത്രുവാണ്. കുട്ടികളെ ഉപയോഗിച്ച് ഫോണില്‍ വിളിക്കുക, അത് റെക്കോര്‍ഡ് ചെയ്യുക എന്നതാണ് രീതി’. മുകേഷ് പറഞ്ഞു

‘എന്നെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. ആസുത്രീതമായ അക്രമമാണ് നടന്നത്. പപക്കാ രാഷ്ട്രീയം. ഇത് ജനങ്ങള്‍ വിശ്വസിക്കരുത്. വിഷയത്തില്‍ പൊലീസിൽ പരാതി നല്‍കാന്‍ പോകുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’. മുകേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button