KeralaNattuvarthaLatest NewsNews

കൊടി സുനിക്ക് ജയിലിൽ സൗകര്യങ്ങൾ ഒരുക്കി​ക്കൊടുക്കുന്നത് പിണറായി: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബെന്നി ബെഹന്നാൻ

സ്വർണക്കടത്തി​ന് പി​ന്നി​ൽ രാഷ്ട്രീയ സ്വാധീനമുള്ളവർ

കൊച്ചി​: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി ചാലക്കുടി എം.പി ബെന്നി ബെഹന്നാൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊടി സുനിക്ക് ജയിലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി​ക്കൊടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ സി.പി.എം കൊണ്ടു വന്നവരാണ് ഇപ്പോൾ സ്വ‍ർക്കടത്ത്, ക്വട്ടേഷൻ സംഘമായി സംസ്ഥാനത്ത് ഭയാനകമായ അവസ്ഥ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്തി​ന് പി​ന്നി​ൽ രാഷ്ട്രീയ സ്വാധീനമുള്ളവർ ഉണ്ടെന്നും കേസി​ൽ ഹൈക്കോടതി​യുടെ നേരി​ട്ടുള്ള അന്വേഷണമാണ് വേണ്ടതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. കൊടി സുനി​യുടെയും ഷാഫി​യുടെയും പേരുകൾ അർജുൻ ആയങ്കി​യുടെ വെളി​പ്പെടുത്തലി​ൽ ഉണ്ട്. സെൻട്രൽ ജയി​ലുകൾ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി​ മാറി​യി​രി​ക്കുകയാണെന്നും സ്വർണക്കടത്തി​ൽ ഞെട്ടി​ക്കുന്ന വാർത്ത കേരളം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴുള്ള ഭയാനകമായ അവസ്ഥ സി​.പി​.എം സൃഷ്ടി​ച്ചതാണെന്നും സംസ്ഥാന സർക്കാർ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button