NewsDevotional

ദുരിതങ്ങൾ അകറ്റാൻ ഭദ്രകാളിപ്പത്ത് ശ്ലോകങ്ങൾ ജപിക്കാം

ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവര്‍ക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് ശ്ലോകങ്ങൾ. കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യുഭയം തുടങ്ങിയ ദോഷം അനുഭവപ്പെടുന്നവര്‍ക്ക് രക്ഷ നൽകുന്ന കാളീ സ്തോത്രമാണിത്.

പത്ത് ശ്ലോകങ്ങൾ ചേര്‍ന്നതാണ് ഭദ്രകാളിപ്പത്ത്. പതിവായി ജപിച്ചാലുള്ള ഗുണഫലങ്ങൾ വളരെ വലുതായിരിക്കും. വീട്ടിൽ വച്ച് ജപിക്കുന്നവര്‍ കുളിച്ച് ദേഹ ശുദ്ധി വരുത്തി നെയ്യ് വിളക്കോ നിലവിളക്കോ കത്തിച്ചു വെച്ച് കിഴക്കോ വടക്കോ ദര്‍ശനമായിരുന്ന് ജപിക്കുക. കാളീക്ഷേത്ര നടയിൽ നിന്ന് ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.

ഭദ്രകാളിപ്പത്ത് ശ്ലോകങ്ങൾ :

കണ്‌ഠേകാളി മഹാകാളി
കാളനീരദവര്‍ണ്ണിനി
കാളകണ്ഠാത്മജാതേ
ശ്രീ ഭദ്രകാളി നമോസ്തുതേ!

ദാരുകാദി മഹാദുഷ്ട
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

ചരാചരജഗന്നാഥേ ചന്ദ്ര,
സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ
ശ്രീ ഭദ്രകാളീ നമോസ്തുതേ

സര്‍വ്വവ്യാധിപ്രശമനി
സര്‍വ്വമൃത്യുനിവാരിണി
സര്‍വ്വമന്ത്രസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ

പുരുഷാര്‍ത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

ഭദ്രമൂര്‍ത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

നിസ്തുലേ നിഷ്‌ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിര്‍മ്മലേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശല്‍ പീഠരൂപേ
ശ്രീഭദ്രകാളി നമോസ്തുതേ

കന്മഷാരണ്യദാവാഗ്‌നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

ശ്രീ ഭദ്രകാള്യൈ നമഃ
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേല്‍ജവം
ഓതുവോര്‍ക്കും
ശ്രവിപ്പോര്‍ക്കും പ്രാപ്തമാം സര്‍വ മംഗളം

shortlink

Related Articles

Post Your Comments

Related Articles


Back to top button