KeralaLatest NewsNews

പരിശോധന ഫലം അനുകൂലം : ജവാന്‍ റം ഉൽപ്പാദനം ഇന്ന് മുതൽ പുനരാരംഭിക്കും

പത്തനംതിട്ട : തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ നിര്‍ത്തിവച്ച ജവാന്‍ മദ്യത്തിന്റെ ഉത്പദാനം ഇന്ന് പുനരാരംഭിക്കും. തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നിന്നുളള പരിശോധന ഫലം അനുകൂലമായതിനെ തുടര്‍ന്നാണ് ഉത്പാദനം വീണ്ടു തുടങ്ങാന്‍ തീരുമാനമായത്.

Read Also : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം 

സസ്‌പെന്‍ഡ് ചെയ്ത ജനറല്‍ മാനേജര്‍ക്കു പകരം പുതിയ ജനറല്‍ മാനേജരെ നിയമിച്ച്‌ താത്കാലിക ചുമതല നല്‍കിയാകും മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കുക. സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഒളിവില്‍ പോയതിനെത്തുര്‍ന്നാണ് ജവാന്‍ ഉത്പാദനം നിര്‍ത്തിവച്ചത്.

അതേസമയം സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തതത്. മധ്യപ്രദേശില്‍ നിന്ന് എത്തിച്ച 20,000 ലിറ്റര്‍ സ്പിരിറ്റാണു പ്രതികൾ മറിച്ചു വിറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button