COVID 19Latest NewsNewsIndia

കോവിഡ് കേസുകൾ കുറഞ്ഞു : തമിഴ്‌നാട്ടിൽ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം

ചെന്നൈ : കോവിഡ് കേസുകൾ കുറഞ്ഞതോടെ തമിഴ്നാട്ടിലെ ആരാധാലയങ്ങളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചു. പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂര്‍ ദര്‍ഗ, തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്ര തുടങ്ങി എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് മുതൽ ദർശനം നടത്താം.

Read Also : ആ​റു വ​യ​സുകാരിയെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സംഭവം : അയൽവാസിയായ യുവാവ് അറസ്റ്റിൽ 

അതേസമയം 10 വയസ്സില്‍ താഴെയുള്ളവര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കും നിയന്ത്രണമുണ്ട്. പഴനി ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ രാത്രി 8 വരെയാണു ദര്‍ശനം. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്കു മാത്രമായിരിക്കും ദര്‍ശനം നടത്താന്‍ അനുവാദമുണ്ടാകുക. വേളാങ്കണ്ണി പള്ളിയില്‍ ഇന്നു മുതല്‍ 50% വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കും. തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ രണ്ട് മീറ്റര്‍ അകലത്തില്‍ വൃത്തം വരച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ 50 ശതമാനം സന്ദര്‍ശകരെ അനുവദിച്ച് വിനോദ പാര്‍ക്കുകള്‍ തുറക്കാം. ഓഫിസുകള്‍ക്കും ഐ.ടി മേഖലയ്ക്കും 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ സീറ്റുകളുടെ പകുതി എണ്ണം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ലോഡ്ജുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കും പ്രവര്‍ത്തിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button